Skip to content

ആഷസ് കാണുന്നതിനായി 12 വയസ്സുകാരൻ ചവറ്റുകൊട്ട ചുമന്നത് 4 വർഷം ; വൈറലായി ഓസീസ് ആരാധകൻ

ആഷസ് കാണുന്നതിനായി 12 വയസ്സുകാരൻ ഓസീസ് ആരാധകൻ വഹിച്ച കഷ്ടപ്പാടുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രേദ്ധേയമായിരിക്കുന്നത് . 4 വർഷം ചവറ്റുകൊട്ട ചുമന്നാണ് ഇതിനായുള്ള പണം മാക്‌സ് വെയ്റ്റ് എന്ന ഈ കൊച്ചു ആരാധകൻ കണ്ടെത്തിയത് .

8 വയസ്സായിരുന്നപ്പോൾ 2015ൽ ഓസ്‌ട്രേലിയ ഏകദിന ലോകക്കപ്പ് ഉയർത്തിയത് കണ്ട മാക്‌സ് വെയ്റ്റ് ഇംഗ്ലണ്ടിൽ ആഷസ് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു . ഇതിനായുള്ള പണം കണ്ടെത്തുന്നതിന് അയൽവാസിയുടെ ചവറ്റുകൊട്ട ചുമന്ന് കൊണ്ട് പോവുക എന്ന മാർഗമാണ് ഇവർ കണ്ടെത്തിയത് . 1500 ഡോളർ സ്വരൂപിച്ചാൽ മത്സരം കാണാൻ ഇംഗ്ലണ്ടിൽ കൊണ്ട് പോകുമെന്നും പിതാവ് ഡാമിയൻ ഉറപ്പ് നൽകി . നാലാം ആഷസ് കാണാൻ എത്തിയ വെയ്റ്റ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് .

https://twitter.com/wwos/status/1169797679297073153?s=19