Skip to content

കോഹ്ലിയോ ധോണിയോ ആരാണ് മികച്ച നായകൻ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം പറയുന്നു

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ധോണിയെ മറികടന്ന് ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന നായകനായി കോഹ്ലി മാറി . ഒപ്പം ടെസ്റ്റിൽ വിദേശത്തും കൂടുതൽ വിജയം നേടുന്ന നായകനായും റെക്കോർഡ് സ്വന്തമാക്കി . നായകനായി 48 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 28 വിജയം സ്വന്തമാക്കിയത് . എന്നിരുന്നാലും ധോണി തന്നെയാണ് ഇന്ത്യയുടെ മികച്ച നായകനെന്നാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം സയ്യിദ്‌ കിർമാനി പറയുന്നത്.

കിർമാനിയുടെ വാക്കുകൾ ഇങ്ങനെ :-

‘ ഓരോ കാലഘട്ടത്തിലും വ്യത്യസ്ത വ്യക്തികൾ ഒരു ക്യാപ്റ്റനായിട്ടുണ്ട് . ധോണി നായകനായിരുന്ന സമയത്ത്‌ അദ്ദേഹം മൂന്ന് ഫോമാറ്റിലും വിജയം കൈവരിച്ചിരുന്നു . ടീമിനെ ഉയർന്ന നിലയിലേക്കാണ് എത്തിച്ചത് .ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി അദ്ദേഹം പ്രശംസിക്കപ്പെട്ടു.’

‘അതിന് ശേഷം നായകനായി കോഹ്ലിയെത്തി, കൂടുതൽ റെക്കോർഡ് നേടുന്നതിനായി കോഹ്‌ലിക്ക് ഇനിയും സമയം നൽകണം . എക്കാലത്തെയും മികച്ച ഇന്ത്യൻ ക്യാപ്റ്റനായി അദ്ദേഹത്തെ ഇപ്പോൾ പ്രശംസിക്കാൻ നിങ്ങൾക്ക് കഴിയില്ല . നായകനായി കോഹ്‌ലിക്ക് ഇനി അഞ്ച് ആറ് വർഷങ്ങൾ കൂടിയുണ്ട് ‘ – കിർമാനി പറഞ്ഞു .