Skip to content

ഡബിൾ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ഇരട്ടസെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 497 റൺസ് നേടി ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റ് കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് 211 റൺസ് നേടിയാണ് പുറത്തായത്. 24 ഫോറും രണ്ട് സിക്സും അടങ്ങുതയായിരുന്നു സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്സ്. 67 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 58 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ, 58 പന്തിൽ 54 റൺസ് നേടിയ മിച്ചൽ സ്റ്റാർക്ക് എന്നിവർ സ്മിത്തിന് മികച്ച പിന്തുണ നൽകി.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റും ജാക്ക് ലീച്ച്, ക്രെയ്ഗ് ഓവർടൺ, എന്നിവർ രണ്ട് വിക്കറ്റ് വീതവും ജോ റൂട്ട് ഒരു വിക്കറ്റും നേടി.