Skip to content

കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ഷെയ്ൻ വോൺ പറയുന്നു

ആഷസിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ടെസ്റ്റിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ച സ്മിത്ത് ഈ വർഷം കളിച്ചത് വെറും 4 ടെസ്റ്റ് ഇന്നിംഗ്സുകളാണ് , എന്നിട്ടും 2019 ലെ റൺ വേട്ടക്കാരിൽ മുന്നിലാണ് സ്മിത്ത് . ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ നഷ്ട്ടപ്പെട്ട ഒന്നാം റാങ്ക് വീണ്ടെടുക്കുകയും ചെയ്തു .

സമകാലീന ക്രിക്കറ്റിൽ ആരാണ് മികച്ച താരമെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ . ടെസ്റ്റില്‍ ഏതെങ്കിലും ഒരു മികച്ച കളിക്കാരനെ മാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍
സ്മിത്തായിരിക്കും അത് വോണ്‍ പറഞ്ഞു. എന്നാല്‍ മറ്റ് ഫോര്‍മാറ്റുകള്‍ കൂടി കണക്കിലെടുത്താല്‍ കോലി തന്നെയാണ് ഒന്നാമനെന്നും വോണ്‍ വ്യക്തമാക്കി.

ടെസ്റ്റില്‍ കോഹ്ലിയോ സ്മിത്തോ കേമനെന്ന ചോദ്യത്തിന് ഉത്തരം അല്‍പം ബുദ്ധിമുട്ടേറിയതാണ്.എങ്കിലും ഒരാളെ തെരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്മിത്തിനെയാവും തെരഞ്ഞെടുക്കുക. ഞാനതില്‍ പരാജയപ്പെട്ടാലും എനിക്ക് വിഷമമില്ല. കാരണം കോലിയും എന്നെ സംബന്ധിച്ചിടത്തോളം ഇതിഹാസമാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലി തകര്‍ക്കുമെന്നും വിവിധ ഫോര്‍മാറ്റുകളിലെ പ്രകടനം നോക്കിയാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ കോലി തന്നെയാണെന്നും വോണ്‍ പറഞ്ഞു. വിവിയന്‍ റിച്ചാര്‍ഡ്സാണ് ഏകദിന ക്രിക്കറ്റില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. ഒരു പരിധിവരെ ടെസ്റ്റ് ക്രിക്കറ്റിലും. എന്നാല്‍ കോലി വിവിയന്‍ റിച്ചാര്‍ഡ്സിനേക്കാള്‍ കേമനാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വോണ്‍ പറഞ്ഞു.