Skip to content

257 റൺസിന്റെ തകർപ്പൻ വിജയം ; ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 257 റൺസിന്റെ തകർപ്പൻ വിജയം. ഇതോടെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0 ന് തൂത്തുവാരി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 258 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 210 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം നേടിയ മൊഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയുമാണ് വെസ്റ്റിൻഡീസിനെ തകർത്തത്.
50 റൺസ് നേടിയ ഷാമാർ ബ്രൂക്ക്സ്, 39 റൺസ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡർ, 38 റൺസ് നേടിയ ബ്ലാക്ക്വുഡ് എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ 416 റൺസ് നേടിയ ഇന്ത്യ വെസ്റ്റിൻഡീസിനെ 117 റൺസിന് ഓൾ ഔട്ടാക്കിയിരുന്നു. ഹാട്രിക് അടക്കം ആറ് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് 299 റൺസിന്റെ കൂറ്റൻ ലീഡ് ആദ്യ ഇന്നിങ്‌സിൽ സമ്മാനിച്ചത്.