Skip to content

വിക്കറ്റിന് പിന്നിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

ബാറ്റിങ്ങിലെ മോശം പ്രകടനത്തിനിടയിലും വിക്കറ്റിന് പിന്നിൽ ധോണിയെ മറികടന്ന് ഇന്ത്യൻ യുവ താരം റിഷാബ് പന്ത് .ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തില്‍ 50 പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഈ റെക്കോർഡിൽ പന്ത് മുത്തമിട്ടത് .

11 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് പന്ത് 50 പുറത്താകലുകൾ തികച്ചത് .ഇതിൽ 48 ക്യാച്ചും 2 സ്റ്റമ്പിങ്ങുമാണ് .15 ടെസ്റ്റില്‍ നിന്ന് 50 പുറത്താക്കലുകള്‍ നടത്തിയ ധോണിയുടെ റെക്കോർഡാണ് മറികടന്നത് .

Stumpers with fewest games to 50 wicket-keeping dismissals in Test cricket

10 Mark Boucher
10 Jonny Bairstow
10 Tim Paine
11 Adam Gilchrist
11 Rishabh Pant