Skip to content

സാമ്പത്തികമായി കോഹ്ലി സപ്പോർട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തിലായിരുന്നു – ടെന്നീസ് താരം സുമിത് നഗൾ

യുഎസ് ഓപ്പണിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡററുമായി ഏറ്റുമുട്ടി ഒരു സെറ്റ് സ്വന്തമാക്കിയതിന് പിന്നാലെ വാർത്തകളിൽ ഇടം പിടിച്ച താരമാണ് ഇന്ത്യയുടെ യുവ ടെന്നീസ് താരം സുമിത് നഗൾ . ഫെഡററിനെതിരെ പരാജയപ്പെട്ടുവെങ്കിലും കൈയ്യടിയോടെയായിരുന്നു നഗൾ മടങ്ങിയത് . തന്റെ നേട്ടത്തിന് പിന്നിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ സപ്പോർട്ട് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് 22ക്കാരൻ .

രണ്ട് വർഷമായി നഗളിന്റെ ട്രെയ്നിങ് ചിലവ് , ടൂർണമെന്റ് ചിലവ് , തുടങ്ങീ മറ്റ് ചിലവുകളും വഹിക്കുന്നത് കോഹ്ലിയുടെ ഫൗണ്ടേഷനാണ് . സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിക്കുമ്പോഴും അദ്ദേഹമാണ് സഹായിച്ചതെന്നും , കോഹ്ലിയുടെ സപ്പോർട്ട് ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് അറിയില്ലെന്നും വിരാടിൽ നിന്ന് ആ പിന്തുണ ലഭിക്കാൻ ഞാൻ ഭാഗ്യവാനായിരുന്നുവെന്ന് നഗൾ പറഞ്ഞു .

ഫെഡററിനെ എതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും നഗൾ സ്വന്തമാക്കിയിരിക്കുന്നു . ലോക ടെന്നീസ് റാങ്കിങ്ങിൽ 190 ആം സ്ഥാനത്താണ് നഗൾ. ഫെഡറനെതിരായ മത്സരത്തിന് മുമ്പ് നഗളിന് ആശംസയുമായി കോഹ്ലി രംഗത്തെത്തിയിരുന്നു.