Skip to content

പാകിസ്താന്റെ മുഖ്യ പരിശീകനായി മിസ്ബാഹുൽ ഹഖിനെ നിയമിച്ചു

മുൻ നായകൻ മിസ്ബാഹുൽ ഹഖിനെ പാകിസ്താന്റെ പുതിയ മുഖ്യ പരിശീകനായി നിയമിച്ചു . മൂന്ന് വർഷത്തെ കരാറാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് നൽകിയിരിക്കുന്നത് . ഒപ്പം വഖാർ യൂനിസിനെയും ബോളിങ് പരിശീലകനായി നിയമിച്ചിട്ടുണ്ട് . മുൻ പാക് നായകൻ ഇൻകിതാബ്‌ അലം ഉൾപ്പെടുന്ന അഞ്ചാംഗ പാനലാണ് ഇരുവരെയും തിരഞ്ഞെടുത്തത് .

‘ ഇതൊരു ബഹുമതിയാണ്, അതിലുപരിയായി, ഒരു വലിയ ഉത്തരവാദിത്തമാണ് . പ്രതീക്ഷകൾ വളരെ ഉയർന്നതാണെന്ന് എനിക്കറിയാം. പക്ഷേ ഞാൻ ചുമതലയ്ക്കായി തികച്ചും തയ്യാറാണ് , അല്ലാത്തപക്ഷം ഏറ്റവും വെല്ലുവിളി നിറഞ്ഞതും മോഹിച്ചതുമായ കർത്തവ്യത്തിന് വേണ്ടി ഞാൻ എന്റെ പേര് കൊടുക്കുമായിരുന്നില്ല ‘ മിസ്ബാഹുൽ ഹഖ് പറഞ്ഞു.