Skip to content

ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടി ആക്കാത്തത് അത്ഭുതപ്പെടുത്തി ; മിസ്ബാഹുൽ ഹഖിനെ പരിഹസിച്ച് അക്തറിന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസമാണ് പാകിസ്താന്റെ പുതിയ കോച്ചും ചീഫ് സെലക്ടറുമായി മിസ്ബാഹുൽ ഹഖിനെ പിസിബി തിരഞ്ഞെടുത്തത് . ഇരട്ട റോളിൽ ചുമതലയേറ്റ മിസ്ബാഹുൽ ഹഖിൻ അഭിനന്ദനവുമായി നിരവധി പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. അഭിനന്ദനങ്ങൾക്കൊപ്പം മിസ്ബാഹിനെ കണക്കിന് പരിഹസിച്ചുമാണ് മുൻ പാക് ബോളർ ഷൊഹൈബ് അക്തർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് .

ഹെഡ് കോച്ചും ചീഫ് സെലക്ടറുമായി തെരഞ്ഞെടുക്കപ്പെട്ട മിസ്ബയ്ക്ക് അഭിനന്ദനാം അറിയിച്ച അക്തർ മിസ്ബയെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കൂടി ആക്കാത്തതിൽ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു . പിന്നാലെ തമാശയാണെന്നും മിസ്ബഹിക്ക് അത്ഭുതങ്ങൾ കാട്ടാൻ കഴിയുമെന്നും അകതർ പറഞ്ഞു .