Skip to content

‘അന്ന് ഡിആർഎസ് ഇല്ലായിരുന്നു ‘ ; ഹർഭജന്റെ ഹാട്രിക്ക് വീഡിയോയ്ക്ക് ഗിൽക്രിസ്റ്റിന്റെ മറുപടി

2001 ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഹാട്രിക്ക് നേട്ടം ഹർഭജൻ സിങ് സ്വന്തമാക്കിയത് . പ്രതാപകാലത്തെ ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഹർഭജന്റെ ഈ നേട്ടം . വമ്പന്മാരായ റിക്കി പോണ്ടിങ് , ആദം ഗിൽക്രിസ്റ് , ഷെയ്ൻ വോൺ എന്നിവരെയാണ് ഹർഭജൻ കൂടാരം കയറ്റിയത് .

വെസ്റ്റ് ഇൻഡീസിനെതിരായ ബുംറയുടെ ഹാട്രിക്ക് നേട്ടത്തിന് പിന്നാലെയാണ് ഹർഭജന്റെ ഈ റെക്കോർഡ് വീണ്ടും ശ്രദ്ധ പിടിച്ചത് . സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാവുകയും ചെയ്തു .

https://twitter.com/piyushgilly/status/1166729413691461632?s=19

ഹർഭജന്റെ പന്തിൽ എൽ.ബി.ഡബ്ല്യൂവിലാണ് ഗിൽക്രിസ്റ് അന്ന് പുറത്തായത് . അമ്പയറുടെ തീരുമാനത്തിൽ തൃപ്തിപെടാത്ത ഗിൽക്രിസ്റ് തല കുലുക്കി കൊണ്ടാണ് അന്ന് ക്രീസ് വിട്ടത് . അന്ന് റീവ്യൂ ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നില്ല . ട്വിറ്ററിൽ വൈറലായ ഹർഭജന്റെ ഹാട്രിക്ക് വീഡിയോ ‘ No DRS ‘ എന്ന തലക്കെട്ടോടെയാണ് ഗിൽക്രിസ്റ് റീട്വീറ്റ് ചെയ്തത് .