Skip to content

ടെസ്റ്റിൽ ഇന്ത്യയ്ക്ക് പുതിയ ഓപ്പണറെ നിർദ്ദേശിച്ച് സൗരവ് ഗാംഗുലി

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആധിപത്യത്തോടെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത് . എന്നാൽ ഓപ്പണർ കെ എൽ രാഹുലിന്റെ ദയനീയ പ്രകടനം ഇന്ത്യയ്ക്ക് പുതിയ തലവേദനയാണ് സൃഷ്ട്ടിച്ചിരിക്കുന്നത് .4 ഇന്നിങ്സിൽ നിന്നായി ഒരു മികച്ച സ്‌കോർ പോലും രാഹുലിന് കണ്ടെത്താനായിരുന്നില്ല . ഈ അവസരത്തിൽ ടെസ്റ്റിൽ ഇന്ത്യയ്ക്കായി പുതിയ ഓപ്പണറെ നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി .

‘ രോഹിത് ശർമയെ ഇന്ത്യൻ ഓപ്പണറായി ഞാൻ മുമ്പ് നിർദ്ദേശിച്ചതാണ് . അദ്ദേഹത്തിന് അവസരം നൽകണമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു . അദ്ദേഹം മികച്ച താരമാണ് . ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നൽകിയ കോളത്തിൽ ഗാംഗുലി പറഞ്ഞു .

അതിശയകരമായ ഒരു ലോകകപ്പിന് ശേഷം , ടെസ്റ്റിൽ ഓപ്പണറായി അവസരം നേടുന്നതിന് അദ്ദേഹം കാത്തിരിക്കുന്നുണ്ടാവും . ഹനുമാന് വിഹാരിയും അജിൻക്യ രഹാനെയും മധ്യനിരയിൽ നിൽപ്പ് ഉറപ്പിച്ചതിനാൽ അവിടെ ഇനി അവസരം ഉണ്ടാകുമെന്ന് കരുതുന്നില്ല . അദ്ദേഹം കൂട്ടിച്ചേർത്തു .