Skip to content

അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ മലിംഗ ; മറികടന്നത് ഷാഹിദ് അഫ്രീദിയെ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും പരാജയപെട്ടുവെങ്കിലും മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ. 98 വിക്കറ്റുകൾ നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് മലിംഗ സ്വന്തമാക്കിയത്.

2006 ൽ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ച മലിംഗ 74 മത്സരത്തിൽ നിന്നും 19.38 ശരാശരിയിൽ 99 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
അഫ്രീദിയാകട്ടെ 99 മത്സരത്തിൽ നിന്നാണ് 98 വിക്കറ്റുകൾ നേടിയിരുന്നത്. 72 മത്സരത്തിൽ നിന്നും 88 വിക്കറ്റ് നേടിയ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസനാണ് ഇരുവർക്കും പുറകിൽ മൂന്നാം സ്ഥാനത്തുള്ളത് .