Skip to content

ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് കോഹ്ലിയും ബുംറയും ; വീഡിയോ കാണാം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മസരത്തിന്റെ നാലാം ദിവസം ഡാരൻ ബ്രാവോയുടെ പകരക്കാനായി എത്തിയ ജെർമിൻ ബ്ലാക്ക്വുഡിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബോളർ ബുംറയും . 49 ആം ഓവറിൽ ബ്ലാക്ക്വുഡിനെ റിഷാബ് പന്തിന്റെ കയ്യിൽ എത്തിച്ചായിരുന്നു ബുംറ വിക്കറ്റ് നേടിയത് .

തുള്ളിച്ചാടി വിക്കറ്റ് ആഘോഷിച്ച കോഹ്ലി പെട്ടെന്ന് സ്റ്റേഡിയത്തിന്റെ ഒരു വശത്തേക്ക് നോക്കി നിശബ്ദതമായി ഇരിക്കാനും ടാപ്പ് ഒട്ടിക്കാനുമായി ആംഗ്യം കാണിക്കുന്നതായി വീഡിയോയിൽ കാണാം .ആരോ സ്റ്റാൻഡുകളിൽ നിന്ന് വളരെയധികം ആക്രോശിക്കുന്നുവെന്ന് കമെന്ററി ഇയാൻ ബിഷപ് പറയുന്നതും വീഡിയോയിലുണ്ട് .

https://youtu.be/T7D7FUGZ2eU