Skip to content

സ്റ്റീവ് സ്മിത്തിനെ തടയാൻ ബുംറ തന്നെ വേണം ; മുൻ ഇംഗ്ലണ്ട് താരം

ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരതയ്ക്ക് പര്യയമായിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . 4 ഇന്നിങ്സിൽ നിന്നായി 3 സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും ഉൾപ്പടെ താരം നേടിയത് 589 റൺസാണ് . ഇംഗ്ലണ്ട് ബോളർമാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് പോലും സ്മിത്തിനെ ചെറിയ റൺസിൽ പിടിച്ച് കെട്ടാനായില്ല . പിന്നാലെയാണ് സ്റ്റീവ് സ്മിത്തിന് തടയാൻ ആർക്ക് പറ്റുമെന്ന ചോദ്യവുമായി ESPN ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് . ജെയിംസ് ആന്ഡേഴ്സണ് , കജിസ്ക്കോ റബഡാ , ബുംറ , യാസിർ ഷാഹ് തുടങ്ങിയ എട്ടോളം ബോളർമാരുടെ ഫോട്ടോ ഉൾപ്പടെ ആയിരുന്നു ചോദ്യം .
ഇതിന് മറുപടിയായിട്ടാണ് സ്റ്റീവ് സ്മിത്തിനെ തടയാന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറക്ക് കഴിയുമെന്ന് മുന്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ഡാരന്‍ ഗഫ്‌ അഭിപ്രായപ്പെട്ടത്. ഈ കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പരമ്ബരയില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമടക്കം 13 വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിരുന്നു