Skip to content

Australia

വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് നിർണ്ണായകമായിരിക്കുമെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഡേവിഡ് വാർണർ മികച്ച താരമാണെന്നും വാർണറിനെതിരെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് പരീക്ഷിച്ചുവിജയിച്ച പ്ലാൻ മാത്രം മതിയാകില്ലെന്നും ദ്രാവിഡ് പറഞ്ഞു. 2019… Read More »വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

അക്കാര്യത്തിൽ അമിതാവേശം കാണിക്കരുത് ! ഇന്ത്യൻ പേസർമാർക്ക് നിർദ്ദേശവുമായി പാക് ഇതിഹാസം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ പേസർമാർക്ക് നിർണ്ണായക നിർദ്ദേശവുമായി മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഫൈനലിന് മുൻപായി ഐസിസി നടത്തിയ പ്രോഗ്രാമിലായിരുന്നു ഈ നിർണായക നിർദ്ദേശം വസീം അക്രം പങ്കുവെച്ചത്. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഓസ്ട്രേലിയക്കെതിരായ… Read More »അക്കാര്യത്തിൽ അമിതാവേശം കാണിക്കരുത് ! ഇന്ത്യൻ പേസർമാർക്ക് നിർദ്ദേശവുമായി പാക് ഇതിഹാസം

ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിലേക്കുള്ള അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രഞ്ജിയിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് രഹാനെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മാത്രം ലക്ഷ്യം… Read More »ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ്

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ അയർലൻഡിന് ബാറ്റിങ് തകർച്ച. സ്റ്റുവർട്ട് ബ്രോഡിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് ആദ്യ ഇന്നിങ്സിൽ അയർലൻഡിനെ കുറഞ്ഞ സ്കോറിൽ ഇംഗ്ലണ്ട് പുറത്താക്കിയത്. ടോസ് നഷ്ടപെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ അയർലൻഡിന് 56.2 ഓവറിൽ 172 റൺസ്… Read More »തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ്

മിച്ചൽ സ്റ്റാർക്കിൻ്റെ പാതയിൽ റിതുരാജ് ഗയ്ക്ക്വാദും !

ഈ ഐ പി എൽ സീസണിലും മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനായി ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. സീസണിൽ കോൺവെയ്ക്ക് ശേഷം ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ഗയ്ക്ക്വാദ് ആയിരുന്നു. ഐ പി എല്ലിലെ തൻ്റെ രണ്ടാം കിരീട… Read More »മിച്ചൽ സ്റ്റാർക്കിൻ്റെ പാതയിൽ റിതുരാജ് ഗയ്ക്ക്വാദും !

ഇനി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം! ഈ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യൻ ടീമിലെ ആദ്യ ബാച്ച് നാളെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഐ പി എൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന ടീമുകളിലെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്,… Read More »ഇനി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം! ഈ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ !! കാരണമിതാണ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഫൈനലിലെ എതിരാളികൾ കൂടിയായ ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. റാങ്കിങിൽ വാർഷിക അപ്ഡേറ്റ് നടന്നതോടെയാണ് പാറ്റ് കമ്മിൻസിനെയും കൂട്ടരെയും പിന്നിലാക്കികൊണ്ട് ഹിറ്റ്മാനും… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ !! കാരണമിതാണ്

ടീമിൽ തിരിച്ചെത്തി സൂപ്പർതാരം! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ മുൻ വൈസ് ക്യാപ്റ്റൻ കൂടിയായ അജിങ്ക്യ രഹാനെ തിരിച്ചെത്തി. ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് രഹാനെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. രഞ്ജി ട്രോഫിയിലും… Read More »ടീമിൽ തിരിച്ചെത്തി സൂപ്പർതാരം! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ബിസിസിഐ കണ്ണുരുട്ടി. ഇൻഡോർ പിച്ചിൻ്റെ മോശം റേറ്റിങ് പിൻവലിച്ച് ഐസിസി

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയായ ഇൻഡോർ പിച്ചിന് നൽകിയ മോശം റേറ്റിങ് പിൻവലിച്ച് ഐസിസി. ബിസിസിഐ നൽകിയ അപ്പീലിന് പുറകെയാണ് ഐസിസി റേറ്റിങ് പിൻവലിച്ചത്. ഓസ്ട്രേലിയ 9 വിക്കറ്റിന് വിജയിച്ച മത്സരം വെറും 7 സെഷൻ മാത്രമാണ്… Read More »ബിസിസിഐ കണ്ണുരുട്ടി. ഇൻഡോർ പിച്ചിൻ്റെ മോശം റേറ്റിങ് പിൻവലിച്ച് ഐസിസി

ഓസ്ട്രേലിയൻ വീര്യം. ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ചെന്നൈ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ. 21 റൺസിനായിരുന്നു മത്സരത്തിൽ ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 270 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 49.1 ഓവറിൽ… Read More »ഓസ്ട്രേലിയൻ വീര്യം. ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. വമ്പൻ നാണക്കേട് ഏറ്റുവാങ്ങി സൂര്യകുമാർ യാദവ്

ആരാധകരെ ഒന്നടങ്കം നിരാശരാക്കികൊണ്ട് ഓസ്ട്രേലിയക്കെതിരായ തുടർച്ചയായ മൂന്നാം മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരാളും സ്വന്തമാക്കാത്ത നാണക്കേടിൻ്റെ റെക്കോർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കായിരുന്നു സൂര്യകുമാർ യാദവിനെ… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. വമ്പൻ നാണക്കേട് ഏറ്റുവാങ്ങി സൂര്യകുമാർ യാദവ്

യൂ ബ്യൂട്ടി. അലക്സ് കാരിയെ തകർപ്പൻ പന്തിലൂടെ പുറത്താക്കി കുൽദീപ് യാദവ് : വീഡിയോ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അവിശ്വസനീയ പന്തിലൂടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരിയെ പുറത്താക്കി ഞെട്ടിച്ച് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. മത്സരത്തിലെ 39 ആം ഓവറിലായിരുന്നു മാജിക്കൽ പന്തിലൂടെ കുൽദീപ് യാദവ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറെ പുറത്താക്കിയത്. ഓവറിലെ ആദ്യ… Read More »യൂ ബ്യൂട്ടി. അലക്സ് കാരിയെ തകർപ്പൻ പന്തിലൂടെ പുറത്താക്കി കുൽദീപ് യാദവ് : വീഡിയോ

അത് രണ്ടും നല്ല പന്തുകളായിരുന്നു. സൂര്യകുമാർ യാദവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും സൂര്യകുമാർ യാദവിന് ഇനിയും അവസരങ്ങൾ നൽകുമെന്ന് വ്യക്തിമാക്കി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഏകദിന ക്രിക്കറ്റ് അവൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അക്കാര്യത്തിൽ ആശങ്കയില്ലെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾഡൻ… Read More »അത് രണ്ടും നല്ല പന്തുകളായിരുന്നു. സൂര്യകുമാർ യാദവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

തകർത്തടിച്ച് ഓപ്പണർമാർ. ഇന്ത്യയ്ക്കെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ആധികാരിക വിജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഇന്ത്യയെ 117 റൺസിൽ ചുരുക്കികെട്ടിയ ഓസ്ട്രേലിയ 118 റൺസിൻ്റെ വിജയലക്ഷ്യം 11 ഓവറിൽ മറികടന്നു. 28 പന്തിൽ ഫിഫ്റ്റി… Read More »തകർത്തടിച്ച് ഓപ്പണർമാർ. ഇന്ത്യയ്ക്കെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയ

അഞ്ച് വിക്കറ്റുമായി സ്റ്റാർക്ക്. തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 117 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മിച്ചൽ സ്റ്റാർക്കിൻ്റെ തകർപ്പൻ ബൗളിങാണ് ഇന്ത്യയെ ചുരുക്കികെട്ടിയത്. വെറും 26 ഓവർ ബാറ്റ് ചെയ്യുവാൻ… Read More »അഞ്ച് വിക്കറ്റുമായി സ്റ്റാർക്ക്. തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര

ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കുവാനാണ് ഈ തകർപ്പൻ ക്യാച്ച് സ്റ്റീവ് സ്മിത്ത് നേടിയത്. മത്സരത്തിൽ സീൻ അബോട്ട് എറിഞ്ഞ പത്താം ഓവറിലായിരുന്നു സ്മിത്തിൻ്റെ… Read More »ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത്

വീണ്ടും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്

ഏകദിന ക്രിക്കറ്റിൽ നിരാശപ്പെടുത്തുന്ന പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്. മിച്ചൽ സ്റ്റാർക്ക് തന്നെയാണ് രണ്ടാം മത്സരത്തിലും സൂര്യകുമാർ യാദവിനെ പുറത്താക്കിയത്. സമാനമായ രീതിയിലായിരുന്നു ഇക്കുറിയും… Read More »വീണ്ടും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രോഹിത് ശർമ്മ തിരിച്ചെത്തി

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രണ്ട് മാറ്റങ്ങളോടെയാണ് ഇരു ടീമുകളും എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ ഇഷാൻ കിഷൻ, ഷാർദുൽ താക്കൂർ എന്നിവർ പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയും അക്ഷർ പട്ടേലും തിരിച്ചെത്തിയപ്പോൾ ഓസ്ട്രേലിയൻ… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രോഹിത് ശർമ്മ തിരിച്ചെത്തി

ലാബുഷെയ്ൻ്റെ കുതന്ത്രം. ജഡേജ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീഡിയോ

തുടക്കത്തിൽ തകർന്നുവെങ്കിലും സമ്മർദ്ദത്തെ അതിജീവിച്ച് മികച്ച വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാണ് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ ജഡേജയെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള ഓസ്ട്രേലിയൻ താരം മാർനസ് ലാബുഷെയ്ൻ്റെ… Read More »ലാബുഷെയ്ൻ്റെ കുതന്ത്രം. ജഡേജ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീഡിയോ

തള്ളിപറഞ്ഞവരും കയ്യടിച്ചു. കെ എൽ രാഹുലിനെ പ്രശംസിച്ച് വെങ്കടേഷ് പ്രസാദ്

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. കെ എൽ രാഹുലിൻ്റെ വിമർശകരിൽ പ്രധാനിയായിരുന്നു വെങ്കടേഷ് പ്രസാദ്. ടെസ്റ്റ് പരമ്പരയ്ക്കിടെ… Read More »തള്ളിപറഞ്ഞവരും കയ്യടിച്ചു. കെ എൽ രാഹുലിനെ പ്രശംസിച്ച് വെങ്കടേഷ് പ്രസാദ്

ഇത് തള്ളിപറഞ്ഞവർക്കുള്ള മറുപടി. തകർപ്പൻ തിരിച്ചുവരവുമായി കെ എൽ രാഹുൽ

മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങികൊണ്ടിരുന്ന താരത്തിൻ്റെ ഗംഭീര തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. 189 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടരവെ 16 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട… Read More »ഇത് തള്ളിപറഞ്ഞവർക്കുള്ള മറുപടി. തകർപ്പൻ തിരിച്ചുവരവുമായി കെ എൽ രാഹുൽ

രക്ഷകനായി കെ എൽ രാഹുൽ. ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിൻ്റെ വിജയം. കെ എൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും മികവിലാണ് മുൻനിരയുടെ തകർച്ചയിലും ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം 39.5 ഓവറിൽ 5 വിക്കറ്റ്… Read More »രക്ഷകനായി കെ എൽ രാഹുൽ. ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

ഷാമിയുടെ തീപാറും പന്ത്  മറുപടിയില്ലാതെ ഗ്രീൻ : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മുംബൈ ഏകദിനത്തിൽ ഇന്ത്യൻ സീനിയർ പേസർ മൊഹമ്മദ് ഷാമി കാഴ്ച്ചവെച്ചത്. ടെസ്റ്റ് പരമ്പരയിലെ മികവ് ഷാമി ഏകദിനത്തിലും തുടർന്നപ്പോൾ മറുപടി പറയാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല. ആറോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഷാമി വീഴ്ത്തിയത്.… Read More »ഷാമിയുടെ തീപാറും പന്ത്  മറുപടിയില്ലാതെ ഗ്രീൻ : വീഡിയോ കാണാം

ഷാമിയ്‌ക്ക് മുൻപിൽ വിറച്ച് ഓസ്ട്രേലിയ. കംഗാരുക്കളെ ചുരുക്കികെട്ടി ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ ചുരുക്കികെട്ടി ഇന്ത്യ. മൊഹമ്മദ് ഷാമിയുടെ ഗംഭീര ബൗളിങ് മികവിലാണ് ഓസ്ട്രേലിയയെ ഇന്ത്യ ചുരുക്കികെട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 35.4 ഓവറിൽ 188 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 65 പന്തിൽ 10… Read More »ഷാമിയ്‌ക്ക് മുൻപിൽ വിറച്ച് ഓസ്ട്രേലിയ. കംഗാരുക്കളെ ചുരുക്കികെട്ടി ഇന്ത്യ

യൂ ബ്യൂട്ടി. ലാബുഷെയ്നെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ. മാർനസ് ലാബുഷെയ്നെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് ജഡേജ നേടിയത്. കുൽദീപ് യാദവ് എറിഞ്ഞ 23 ആം ഓവറിലായിരുന്നു ഈ ക്യാച്ച് പിറന്നത്. ഓവറിലെ നാലാം പന്തിൽ കട്ട് ചെയ്യാനുള്ള… Read More »യൂ ബ്യൂട്ടി. ലാബുഷെയ്നെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. നിർണായക മാറ്റങ്ങളോടെ ടീമുകൾ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഹാർദിക്ക് പാണ്ഡ്യയാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. മറുഭാഗത്ത് സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇഷാൻ കിഷനായിരിക്കും ഗില്ലിനൊപ്പം ഇന്ത്യയ്ക്കായി… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. നിർണായക മാറ്റങ്ങളോടെ ടീമുകൾ

മത്സരം കൈപിടിയിലാക്കുവാൻ അവൻ സമ്മതിച്ചില്ല. സ്മിത്തിൻ്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് അശ്വിൻ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിൻ്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ആദ്യ രണ്ട് മത്സരങ്ങളിൽ കമ്മിൻസിന് കീഴിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോൾ മൂന്നാം മത്സരത്തിൽ സ്മിത്തിന് കീഴിൽ ഗംഭീര തിരിച്ചുവരവാണ് ഓസ്ട്രേലിയ നടത്തിയത്. മൂന്നാം… Read More »മത്സരം കൈപിടിയിലാക്കുവാൻ അവൻ സമ്മതിച്ചില്ല. സ്മിത്തിൻ്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് അശ്വിൻ

അയ്യർക്ക് പകരക്കാരനായി സഞ്ജു എത്തുമോ ? റിപ്പോർട്ടുകൾ ഇങ്ങനെ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി തിരിച്ചടി നേരിട്ടിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയും നഷ്ടമായേക്കും. ശ്രേയസ് അയ്യർക്ക് പകരക്കാരനായി സഞ്ജു സാംസണെ ഉൾപ്പെടുത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ശ്രേയസ്… Read More »അയ്യർക്ക് പകരക്കാരനായി സഞ്ജു എത്തുമോ ? റിപ്പോർട്ടുകൾ ഇങ്ങനെ

ചരിത്രനേട്ടത്തിൽ കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമായിരുന്നു ഈ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ഈ പ്രകടനത്തിൻ്റെ മികവിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പ്ലേയർ ഓഫ് ദി സിരീസ് അവാർഡും താരം പങ്കിട്ടിരുന്നു. ഇതോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ ജാക്ക് കാലിസിനെ… Read More »ചരിത്രനേട്ടത്തിൽ കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ റെക്കോർഡിൽ സെവാഗിനൊപ്പമെത്തി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്.  സെഞ്ചുറി നേടിയ കിങ് കോഹ്ലിയുടെ പിൻബലത്തിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ വീരേന്ദർ സെവാഹിനൊപ്പം എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 364 പന്തിൽ… Read More »തകർപ്പൻ റെക്കോർഡിൽ സെവാഗിനൊപ്പമെത്തി വിരാട് കോഹ്ലി