അഞ്ച് വിക്കറ്റുമായി സ്റ്റാർക്ക്. തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 117 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മിച്ചൽ സ്റ്റാർക്കിൻ്റെ തകർപ്പൻ ബൗളിങാണ് ഇന്ത്യയെ ചുരുക്കികെട്ടിയത്.

വെറും 26 ഓവർ ബാറ്റ് ചെയ്യുവാൻ മാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്. 13 റൺസ് നേടിയ രോഹിത് ശർമ്മ, 31 റൺസ് നേടിയ വിരാട് കോഹ്ലി, 16 റൺസ് നേടിയ രവീന്ദ്ര ജഡേജ, 29 റൺസ് നേടി പുറത്താകാതെ നിന്ന അക്ഷർ പട്ടേൽ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.

ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 8 ഓവറിൽ 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും സീൻ അബോട്ട് 6 ഓവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേതൻ എല്ലിസ് 5 ഓവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.