Skip to content

ലാബുഷെയ്ൻ്റെ കുതന്ത്രം. ജഡേജ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീഡിയോ

തുടക്കത്തിൽ തകർന്നുവെങ്കിലും സമ്മർദ്ദത്തെ അതിജീവിച്ച് മികച്ച വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാണ് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ ജഡേജയെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള ഓസ്ട്രേലിയൻ താരം മാർനസ് ലാബുഷെയ്ൻ്റെ തന്ത്രം ആരാധകരുടെ നെറ്റി ചുളിപ്പിച്ചിരിക്കുകയാണ്.

മത്സരത്തിൽ അബോട്ട് എറിഞ്ഞ 37 ആം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം പന്തിൽ ജഡേജ പായിച്ച ഷോട്ട് ലാബുഷെയ്ൻ്റെ കൈകളിൽ എത്തുകയും ജഡേജ റണ്ണിനായി ഓടാൻ ശ്രമിക്കുന്നതിനിടെ പന്തുമായി ലാബുഷെയ്ൻ പന്തിന് അരികിലേക്ക് ഓടിയെത്തുകയും ജഡേജ ക്രീസിൽ തിരിച്ചെത്തിയതോടെ ബെയ്ൽസ് തെറിപ്പിക്കാതെ പന്ത് കയ്യിൽ തന്നെ വെയ്ക്കുകയും ചെയ്തു.

ഇതിനിടെ സിംഗിൾ നേടാനാകാത്തതിൻ്റെ നിരാശയിൽ ജഡേജയുടെ ശ്രദ്ധ അൽപ്പം നഷ്ടപെടുകയും മുന്നിൽ വന്നുപെട്ട അവസരം കിട്ടിയതിൻ്റെ ആവേശത്തിൽ ലാബുഷെയ്ൻ സ്റ്റമ്പ് ലക്ഷ്യമാക്കി പന്തെറിഞ്ഞുവെങ്കിലും സ്റ്റമ്പിൽ കൊള്ളാതിരുന്നതിനാൽ തലനാരിഴയ്ക്ക് ജഡേജ രക്ഷപെട്ടു.

മത്സരത്തിൽ ഗംഭീര പ്രകടമായിരുന്നു ജഡേജ കാഴ്ച്ചവെച്ചത്. 9 ഓവറിൽ 46 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ താരം തകർപ്പൻ ക്യാച്ചും പിന്നാലെ 69 പന്തിൽ പുറത്താകാതെ 45 റൺസും നേടി ബാറ്റിങിലും മികവ് പുലർത്തികൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഈ പ്രകടനത്തിൻ്റെ മികവിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും ജഡേജ സ്വന്തമാക്കി. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജഡേജയായിരുന്നു പ്ലേയർ ഓഫ് ദി മാച്ച്.

വീഡിയോ :