Skip to content

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. വമ്പൻ നാണക്കേട് ഏറ്റുവാങ്ങി സൂര്യകുമാർ യാദവ്

ആരാധകരെ ഒന്നടങ്കം നിരാശരാക്കികൊണ്ട് ഓസ്ട്രേലിയക്കെതിരായ തുടർച്ചയായ മൂന്നാം മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരാളും സ്വന്തമാക്കാത്ത നാണക്കേടിൻ്റെ റെക്കോർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് സൂര്യകുമാർ യാദവ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കായിരുന്നു സൂര്യകുമാർ യാദവിനെ പുറത്താക്കിയത്. ചെന്നൈയിൽ നടന്ന മൂന്നാം മത്സരത്തിൽ സ്പിന്നർ ആഷ്ടൻ അഗറാണ് സൂര്യകുമാർ യാദവിനെ പുറത്താക്കിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഒരു താരം ഗോൾഡൻ ഡക്കാവുന്നത്.

ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് മൂന്ന് ഇന്നിങ്സിൽ ഗോൾഡൻ ഡക്കാകുന്ന ആദ്യ ഇന്ത്യൻ താരവും തുടർച്ചയായി മൂന്ന് തവണ ഗോൾഡൻ ഡക്കാവുന്ന പതിനാലാമത്തെ താരം കൂടിയാണ് സൂര്യകുമാർ യാദവ്.

ഏകദിന ക്രിക്കറ്റിൽ ഇതുവരെ 21 ഇന്നിങ്സിൽ നിന്നും 24.06 ശരാശരിയിൽ 433 റൺസ് നേടുവാൻ മാത്രമാണ് സൂര്യകുമാർ യാദവിന് സാധിച്ചിട്ടുള്ളത്.