Skip to content

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൽഡൻ ഡക്കായി സൂര്യകുമാർ യാദവ്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ആദ്യ പന്തിൽ പുറത്തായി സൂര്യകുമാർ യാദവ്.

ആദ്യ രണ്ട് മത്സരങ്ങളിൽ മിച്ചൽ സ്റ്റാർക്കിന് മുൻപിൽ വീണ സൂര്യകുമാർ യാദവിനെ ഇക്കുറി സ്‌പിന്നറായ ആഷ്ടൻ അഗറാണ് ആദ്യ പന്തിൽ തന്നെ പുറത്താക്കിയത്. 36 ആം ഓവറിലെ ആദ്യ പന്തിൽ കോഹ്ലി പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവിനെ തൊട്ടടുത്ത പന്തിൽ തന്നെ പുറത്താവുകയായിരുന്നു.

ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടരുന്ന സൂര്യകുമാർ യാദവിന് എന്നാൽ ഏകദിന ക്രിക്കറ്റിൽ ഈ മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഏകദിന ക്രിക്കറ്റിൽ ഇതുവരെ 21 ഇന്നിങ്സിൽ നിന്നും 24.06 ശരാശരിയിൽ 433 റൺസ് നേടുവാൻ മാത്രമാണ് സൂര്യകുമാർ യാദവിന് സാധിച്ചിട്ടുള്ളത്.