Skip to content

ഓസ്ട്രേലിയൻ വീര്യം. ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ചെന്നൈ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ. 21 റൺസിനായിരുന്നു മത്സരത്തിൽ ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഓസ്ട്രേലിയ സ്വന്തമാക്കി.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 270 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 49.1 ഓവറിൽ 248 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 72 പന്തിൽ 54 റൺസ് നേടിയ വിരാട് കോഹ്ലിയും 40 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

ഓസ്ട്രേലിയക്ക് വേണ്ടി ആദം സാംപ നാലോവറിൽ 45 റൺസ് വഴങ്ങി നാല് വിക്കറ്റും ആഷ്ടൻ അഗർ രണ്ട് വിക്കറ്റും മാർക്കസ് സ്റ്റോയിനിസ്, സീൻ അബോട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസ് നേടിയിരുന്നു. 47 റൺസ് നേടിയ മിച്ചൽ മാർഷും 38 റൺസ് നേടിയ അലക്സ് കാരിയുമാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക്ക് പാണ്ഡ്യ കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.