Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. നിർണായക മാറ്റങ്ങളോടെ ടീമുകൾ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഹാർദിക്ക് പാണ്ഡ്യയാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. മറുഭാഗത്ത് സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇഷാൻ കിഷനായിരിക്കും ഗില്ലിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക. കുൽദീപ് യാദവും ജഡേജയുമാണ് ടീമിലെ സ്പിന്നർമാർ. മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഹാർദിക്ക് പാണ്ഡ്യ എന്നിവരാണ് ടീമിലെ പേസർമാർ. ഓസ്ട്രേലിയൻ ടീമിൽ ഡേവിഡ് വാർണർ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ഓപ്പൺ ചെയ്യും.

ഇന്ത്യ ഇലവൻ ; ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ(w), വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ(c), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

ഓസ്ട്രേലിയ ഇലവൻ ; ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത് (c), മാർനസ് ലബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് (wk), കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ