Skip to content

യൂ ബ്യൂട്ടി. അലക്സ് കാരിയെ തകർപ്പൻ പന്തിലൂടെ പുറത്താക്കി കുൽദീപ് യാദവ് : വീഡിയോ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അവിശ്വസനീയ പന്തിലൂടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരിയെ പുറത്താക്കി ഞെട്ടിച്ച് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്.

മത്സരത്തിലെ 39 ആം ഓവറിലായിരുന്നു മാജിക്കൽ പന്തിലൂടെ കുൽദീപ് യാദവ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറെ പുറത്താക്കിയത്. ഓവറിലെ ആദ്യ പന്തിൽ ഡിഫൻഡ് ചെയ്യാനുള്ള കാരിയുടെ ശ്രമം പാളുകയും പിച്ച് ചെയ്ത് കുത്തനെ തിരിഞ്ഞ പന്ത് ഓഫ് സ്റ്റമ്പിൽ തട്ടുകയും ചെയ്തു.

മത്സരത്തിൽ പത്തോവറിൽ 56 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ കുൽദീപ് യാദവ് വീഴ്ത്തി. അലക്സ് കാരിയ്‌ക്ക് പുറമെ 31 പന്തിൽ 23 റൺസ് നേടിയ ഡേവിഡ് വാർണർ, 45 പന്തിൽ 28 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് കുൽദീപ് യാദവ് വീഴ്ത്തിയത്.

വീഡിയോ :