Skip to content

ടീമിൽ തിരിച്ചെത്തി സൂപ്പർതാരം! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ മുൻ വൈസ് ക്യാപ്റ്റൻ കൂടിയായ അജിങ്ക്യ രഹാനെ തിരിച്ചെത്തി.

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് രഹാനെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. രഞ്ജി ട്രോഫിയിലും മികവ് പുലർത്താൻ താരത്തിന് സാധിച്ചിരുന്നു. കെ എൽ രാഹുൽ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ സൂര്യകുമാർ യാദവ് ടീമിൽ നിന്നും പുറത്തായി. ഷാർദുൽ താക്കൂറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ എസ് ഭരതാണ് വിക്കറ്റ് കീപ്പർ. ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

ഇന്ത്യൻ ടീം ;

രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ, കെ എസ് ഭരത് (WK), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, മൊഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.