Skip to content

ഷാമിയുടെ തീപാറും പന്ത്  മറുപടിയില്ലാതെ ഗ്രീൻ : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മുംബൈ ഏകദിനത്തിൽ ഇന്ത്യൻ സീനിയർ പേസർ മൊഹമ്മദ് ഷാമി കാഴ്ച്ചവെച്ചത്. ടെസ്റ്റ് പരമ്പരയിലെ മികവ് ഷാമി ഏകദിനത്തിലും തുടർന്നപ്പോൾ മറുപടി പറയാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല.

ആറോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഷാമി വീഴ്ത്തിയത്. ഇതിൽ മനോഹരമായത് ഷാമി നേടിയ കാമറോൺ ഗ്രീനിൻ്റെ വിക്കറ്റായിരുന്നു. 18 പന്തുകൾ നേരിട്ട് ബാറ്റ് ചെയ്യുകയായിരുന്നു ഓസ്ട്രേലിയൻ യുവതാരത്തിന് ഷാമിയുടെ ഈ തീപാറും പന്തിന് മറുപടി നൽകുവാൻ കഴിഞ്ഞില്ല. കുറ്റി തെറിപ്പിച്ചുകൊണ്ടാണ് താരത്തെ ഷാമി പുറത്താക്കിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 35.4 ഓവറിൽ 188 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 65 പന്തിൽ 10 ഫോറും 5 സിക്സും ഉൾപ്പടെ 81 റൺസ് നേടിയ മിച്ചൽ മാർഷ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഷാമിയ്‌ക്കൊപ്പം മൂന്ന് വിക്കറ്റ് നേടിയ സിറാജും രണ്ട് വിക്കറ്റ് നേടിയ ജഡേജയും മികവ് പുലർത്തി. കുൽദീപ് യാദവ്, ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

വീഡിയോ :