Skip to content

മിച്ചൽ സ്റ്റാർക്കിൻ്റെ പാതയിൽ റിതുരാജ് ഗയ്ക്ക്വാദും !

ഈ ഐ പി എൽ സീസണിലും മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനായി ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. സീസണിൽ കോൺവെയ്ക്ക് ശേഷം ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ഗയ്ക്ക്വാദ് ആയിരുന്നു. ഐ പി എല്ലിലെ തൻ്റെ രണ്ടാം കിരീട നേട്ടത്തിന് പുറകെ ജീവിതത്തിൽ മറ്റൊരു ഇന്നിങ്സിന് തുടക്കം കുറിക്കുകയാണ് താരം.

ജൂൺ മൂന്നിന് വിവാഹിതനാകുവാൻ ഒരുങ്ങുകയാണ് ഗയ്ക്ക്വാദ്. കാമുകിയായ ഉത്കർഷ പവാറാണ് വധു. മഹാരാഷ്ട്രക്കാരിയായ ഉത്കർഷ ക്രിക്കറ്റ് താരവും കൂടിയാണ്. മഹാരാഷ്ട്ര ആഭ്യന്തര ക്രിക്കറ്റ് ടീമിലെ അംഗം കൂടിയാണ് ഉത്കർഷ. പതിനൊന്നാം വയസ്സുമുതൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ഉത്കർഷ സീനിയർ വൺഡേ ട്രോഫിയിലും കളിച്ചിരുന്നു.

ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഓസ്ട്രേലിയൻ വുമൺസ് ടീമിലെ സൂപ്പർതാരമായ അലിസ്സ ഹീലിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ക്രിക്കറ്റ് പവർ കപ്പിളെന്നാണ് ഇരുവരും അറിയപെടുന്നത്. ഉത്കർഷ ഇന്ത്യൻ ടീമിലെത്തിയാൽ മറ്റൊരു പവർ കപ്പിളിനെ കൂടെ ക്രിക്കറ്റിന് ലഭിക്കും.