Skip to content

മത്സരം കൈപിടിയിലാക്കുവാൻ അവൻ സമ്മതിച്ചില്ല. സ്മിത്തിൻ്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് അശ്വിൻ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിൻ്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ആദ്യ രണ്ട് മത്സരങ്ങളിൽ കമ്മിൻസിന് കീഴിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോൾ മൂന്നാം മത്സരത്തിൽ സ്മിത്തിന് കീഴിൽ ഗംഭീര തിരിച്ചുവരവാണ് ഓസ്ട്രേലിയ നടത്തിയത്.

മൂന്നാം മത്സരത്തിൽ 9 വിക്കറ്റിൻ്റെ വിജയം നേടി ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച ഓസ്ട്രേലിയ നാലാം മത്സരത്തിൽ സമനില പിടിക്കുകയും ചെയ്തു.

” മൂന്നാം ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് അവരെ മികച്ച രീതിയിൽ നയിച്ചു. അവന് അതിശയകരമായ സർഗാത്മകതയുണ്ട്. അവൻ മികച്ച ബാറ്റ്സ്മാനാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ക്രിക്കറ്റിൽ ഒരു മികച്ച വിദ്യാർത്ഥിയാകണം എന്നുണ്ടെങ്കിൽ ഗെയിമിൻ്റെ എല്ലാ സൂക്ഷ്മതകളും അറിഞ്ഞിരിക്കണം. “

” എപ്പോൾ എന്ത് ചെയ്യണമെന്ന് അവനറിയാം. അവസാന രണ്ട് ടെസ്റ്റിലും അവൻ നന്നായി ടീമിനെ നയിച്ചു. ഫീൽഡിങ് പ്ലേസ്മെൻ്റിൻ്റെ കാര്യത്തിലായാലുമൃ ബൗളിങ് മാറ്റങ്ങളിലായാലും അവൻ ശ്രദ്ധ ചെലുത്തി. ഇൻഡോർ ടെസ്റ്റിൽ മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരിക്കലും അവർ ഞങ്ങളെ അനുവദിച്ചില്ല. ” അശ്വിൻ പറഞ്ഞു.