Skip to content

അത് രണ്ടും നല്ല പന്തുകളായിരുന്നു. സൂര്യകുമാർ യാദവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും സൂര്യകുമാർ യാദവിന് ഇനിയും അവസരങ്ങൾ നൽകുമെന്ന് വ്യക്തിമാക്കി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഏകദിന ക്രിക്കറ്റ് അവൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അക്കാര്യത്തിൽ ആശങ്കയില്ലെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾഡൻ ഡക്കായാണ് സൂര്യകുമാർ യാദവ് പുറത്തായത്. മിച്ചൽ സ്റ്റാർക്കായിരുന്നു രണ്ട് മത്സരങ്ങളിലും താരത്തെ പുറത്താക്കിയത്. സൂര്യകുമാർ യാദവിനെ കുറ്റപെടുത്തുവാൻ സാധിക്കുകയില്ലെന്നും പുറത്തായ ആ രണ്ട് പന്തും മികച്ചതായിരുന്നുവെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

” സൂര്യയെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല. രണ്ട് മികച്ച പന്തുകളിലാണ് അവൻ പുറത്തായത്. അവൻ 50 ഓവർ ക്രിക്കറ്റിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ടി20 വ്യത്യസ്തമാണ്. 10 വർഷം ഐ പി എൽ കളിച്ചതിൻ്റെ പരിചയം അവനുണ്ട്. “

” ടി20 ക്രിക്കറ്റിൽ അവൻ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സമ്മർദ്ദം നേരിട്ട് പരിചയം അവനുണ്ട്. ടി20 ക്രിക്കറ്റിൽ അത്രയധികം പരിചയസമ്പത്ത് ഉണ്ടെങ്കിലും അവൻ ഒരുപാട് ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ല. നമുക്ക് അവൻ കുറച്ച് സമയം നൽകി ക്ഷമയോടെ കാത്തിരിക്കാം. അവൻ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൻ്റെ നേട്ടം തീർച്ചയായും ടീമിന് ലഭിക്കും. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.