Skip to content

54 പന്തിൽ സെഞ്ചുറി നേടി ക്ലാസൻ. വിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. സെഞ്ചുറി നേടിയ ഹെൻറിച്ച് ക്ലാസൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് സൗത്താഫ്രിക്ക വിജയം കുറിച്ചത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 261 റൺസിൻ്റെ വിജയലക്ഷ്യം 29.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. 61 പന്തിൽ 15 ഫോറും 5 സിക്സും അടക്കം 119 റൺസ് നേടിയ ഹെയ്ൻറിച്ച് ക്ലാസൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം സൗത്താഫ്രിക്ക കുറിച്ചത്. വെറും 54 പന്തിൽ നിന്നുമാണ് താരം സെഞ്ചുറി നേടിയത്. മാർക്കോ യാൻസൻ 33 പന്തിൽ 43 റൺസ് നേടി.

ഒരു ഘട്ടത്തിൽ 87 റൺസിന് നാല് വിക്കറ്റ് നഷ്ടമായ ശേഷമാണ് ക്ലാസൻ്റെ മികവിൽ സൗത്താഫ്രിക്ക തിരിച്ചെത്തി വിജയം കുറിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 72 റൺസിൻ്റെ ബ്രാൻഡൻ കിങിൻ്റെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. സൗത്താഫ്രിക്ക വിജയിച്ചതോടെ പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസ് 48 റൺസിന് വിജയിച്ചിരുന്നു. മാർച്ച് 25 നാണ് ഇരുടീമുകളും തമ്മിലുള്ള ടി20 പരമ്പര ആരംഭിക്കുന്നത്.