Skip to content

യൂ ബ്യൂട്ടി. ലാബുഷെയ്നെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ. മാർനസ് ലാബുഷെയ്നെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് ജഡേജ നേടിയത്.

കുൽദീപ് യാദവ് എറിഞ്ഞ 23 ആം ഓവറിലായിരുന്നു ഈ ക്യാച്ച് പിറന്നത്. ഓവറിലെ നാലാം പന്തിൽ കട്ട് ചെയ്യാനുള്ള ഓസ്ട്രേലിയൻ താരത്തിൻ്റെ ശ്രമം പാളുകയും ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് ഷോർട്ട് തേർഡ് മാനിൽ നിന്നിരുന്ന ജഡേജ വലത്തോട്ട് ഡൈവ് ചെയ്തുകൊണ്ട് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്യുകയായിരുന്നു.

ഫീൽഡിങിൽ മാത്രമല്ല ബൗളിങിലും മത്സരത്തിൽ ജഡേജ ഇന്ത്യയ്ക്കായി മികവ് പുലർത്തുകയാണ്. 65 പന്തിൽ 10 ഫോറും 5 സിക്സും ഉൾപ്പടെ 81 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്ന മിച്ചൽ മാർഷിനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത് ജഡേജയായിരുന്നു. ഇതിന് പുറകെയാണ് ഗംഭീര ക്യാച്ചിലൂടെ മാർനസ് ലാബുഷെയ്നെ ജഡേജ പുറത്താക്കിയത്.

വീഡിയോ :