Skip to content

ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കുവാനാണ് ഈ തകർപ്പൻ ക്യാച്ച് സ്റ്റീവ് സ്മിത്ത് നേടിയത്.

മത്സരത്തിൽ സീൻ അബോട്ട് എറിഞ്ഞ പത്താം ഓവറിലായിരുന്നു സ്മിത്തിൻ്റെ ഈ ഗംഭീര ക്യാച്ച്. നാല് വിക്കറ്റുകൾ വീണ ശേഷം ക്രീസിലെത്തിയ ഹാർദിക്ക് ഓവറിലെ രണ്ടാം പന്ത് ഓഫ് സൈഡിലേക്ക് പായിക്കാനുള്ള ശ്രമം പാളുകയും ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിൽ നിന്നിരുന്ന സ്റ്റീവ് സ്മിത്ത് തൻ്റെ വലത്തേക്ക് ഡൈവ് ചെയ്തുകൊണ്ട് ഒറ്റകയ്യാൽ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ടെസ്റ്റ് പരമ്പരയിലും സ്ലിപ്പിൽ തകർപ്പൻ ക്യാച്ച് സ്റ്റീവ് സ്മിത്ത് നേടിയിരുന്നു. മത്സരത്തിലേക്ക് വരുമ്പോൾ ഇന്ത്യയ്ക്ക് പത്ത് ഓവറിനുള്ളിൽ അഞ്ച് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്.

വീഡിയോ: