Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രോഹിത് ശർമ്മ തിരിച്ചെത്തി

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രണ്ട് മാറ്റങ്ങളോടെയാണ് ഇരു ടീമുകളും എത്തിയിരിക്കുന്നത്.

ഇന്ത്യൻ ടീമിൽ ഇഷാൻ കിഷൻ, ഷാർദുൽ താക്കൂർ എന്നിവർ പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയും അക്ഷർ പട്ടേലും തിരിച്ചെത്തിയപ്പോൾ ഓസ്ട്രേലിയൻ ടീമിൽ ജോഷ് ഇംഗ്ലീസിന് പകരക്കാരനായി വിക്കറ്റ് കീപ്പർ അലക്സ് കാരിയും മാക്സ്വെല്ലിന് പകരക്കാരനായി താൻ എലിസും ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ 5 വിക്കറ്റിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 ന് മുൻപിലെത്തിയിരുന്നു.

ഇന്ത്യ ടീം : രോഹിത് ശർമ്മ(c), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ(wk), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

ഓസ്ട്രേലിയ ടീം : ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്(സി), മാർനസ് ലബുഷാഗ്നെ, അലക്സ് കാരി(പ), കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്, നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ