Skip to content

അക്കാര്യത്തിൽ അമിതാവേശം കാണിക്കരുത് ! ഇന്ത്യൻ പേസർമാർക്ക് നിർദ്ദേശവുമായി പാക് ഇതിഹാസം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ പേസർമാർക്ക് നിർണ്ണായക നിർദ്ദേശവുമായി മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഫൈനലിന് മുൻപായി ഐസിസി നടത്തിയ പ്രോഗ്രാമിലായിരുന്നു ഈ നിർണായക നിർദ്ദേശം വസീം അക്രം പങ്കുവെച്ചത്.

ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഓസ്ട്രേലിയക്കെതിരായ ഫൈനൽ പോരാട്ടം നടക്കുന്നത്. മൊഹമ്മദ് ഷാമി, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ് എന്നിവർ അടങ്ങിയ പേസ് നിര പരിചയസമ്പന്നമാണെങ്കിലും ന്യൂ ബോളിൽ തുടക്കത്തിൽ ലഭിക്കുന്ന സ്വിങിൽ അമിതാവേശം കാണിക്കരുതെന്ന നിർദ്ദേശമാണ് വസീം അക്രം മുൻപോട്ട് വെച്ചത്.

പത്തോ പതിനഞ്ചോ ഓവർ വരെ നല്ല സ്വിങ് ലഭിക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും അതുകൊണ്ട് തന്നെ വിക്കറ്റിന് മാത്രം ശ്രമിക്കാതെ റൺസ് വിട്ടുകൊടുക്കാതിരിക്കാനും ശ്രമിക്കണമെന്നും ഇന്ത്യൻ ടീമിൽ നിന്നും ഓസ്ട്രേലിയ ആഗ്രഹിക്കുന്ന തെറ്റ് അതായിരിക്കുമെന്നും വസീം അക്രം ചൂണ്ടികാട്ടി. ഓവലിലെ പിച്ച് ഏഷ്യൻ ടീമുകൾക്കാണ് അനുകൂലമെന്നും പക്ഷേ മത്സരം ജൂണിലാണ് നടക്കുന്നതെന്നതിനാൽ പിച്ചിൻ്റെ സ്വഭാവം പ്രവചിക്കാൻ കഴിയില്ലെന്നും വസീം അക്രം പറഞ്ഞു.