Skip to content

കോഹ്ലി 30 ലും താഴെ ! സ്റ്റീവ് സ്മിത്ത് നൂറിനടുത്ത് ! ഫൈനലിൽ മുൻതൂക്കം ഓസ്ട്രേലിയക്കോ ?

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആവേശ ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഫൈനൽ പോരാട്ടത്തിന് മുൻപായി മത്സരം നടക്കുന്ന ഓവലിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തികൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ ഈ കണക്കുകൾ നമ്മുടെ ഇന്ത്യൻ ടീമിന് ആശങ്ക പകരുന്നതാണ്.

മത്സരം നടക്കുന്ന ഓവലിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനമാണ് ആരാധകർക്ക് ആശങ്കയുണ്ടാക്കുന്നത്. നിലവിലെ ഇന്ത്യൻ ടീമിൽ ഓവലിൽ ഏറ്റവും ഉയർന്ന ശരാശരിയുള്ളത് ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കാണ്. 60 ന് മുകളിൽ ശരാശരിയിൽ 138 റൺസ് ഹിറ്റ്മാൻ ഈ ഗ്രൗണ്ടിൽ നേടിയിട്ടുണ്ട്. മറുഭാഗത്ത് ഈ വേദിയിൽ കോഹ്ലിയുടെ ശരാശരി 30 ലും താഴെയാണ്. രഹാനെയുടെയും പുജാരയുടെയും കാര്യം ദയനീയമാണ്. ഈ വേദിയിൽ പുജാരയുടെ ശരാശരി 20 ലും രഹാനെയുടെ ശരാശരി പത്തിലും താഴെയുമാണ്.

എന്നാൽ ഓസ്ട്രേലിയൻ ടീമിലേക്ക് നോക്കിയാൽ ഓവലിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്തിൻ്റെ ശരാശരി നൂറിനടുത്താണ്. ഈ വേദിയിൽ 5 ഇന്നിങ്സിൽ നിന്നും 97.75 ശരാശരിയിൽ 2 സെഞ്ചുറിയും ഒരു ഫിഫ്റ്റിയും അടക്കം 97.75 ശരാശരിയിൽ 391 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയയിൽ അടക്കം സ്മിത്തിനെ ചുരുക്കികെട്ടിയ ചരിത്രം ഇന്ത്യൻ ബൗളർമാർക്കുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീമുള്ളത്.