Skip to content

പാകിസ്ഥാന് പണികൊടുത്ത് ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനും !! ഏഷ്യ കപ്പ് അനിശ്ചിതത്തിൽ

ഏഷ്യ കപ്പ് ആതിഥേയരായ പാകിസ്ഥാന് എട്ടിൻ്റെ പണികൊടുത്ത് ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ. ഇതോടെ ഏഷ്യ കപ്പ് വീണ്ടും അനിശ്ചിതത്തിലായി.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻപോട്ട് വെച്ച ഹൈബ്രിഡ് മോഡൽ നിരസിച്ചിരിക്കുകയാണ് ഈ മൂന്ന് ക്രിക്കറ്റ് ബോർഡുകളും. ഇന്ത്യ ഒരു കാരണവശാലും പാകിസ്ഥാനിലേക്ക് എത്തില്ലെന്ന നിലപാട് മുൻപോട്ട് വെച്ചതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു ന്യൂട്രൽ വേദിയിലും മറ്റു മത്സരങ്ങൾ എല്ലാം തന്നെ പാകിസ്ഥാനിലും വെച്ചുനടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ഇന്ത്യ ഫൈനലിന് യോഗ്യത നേടിയാൽ ഫൈനൽ ന്യൂട്രൽ വേദിയിൽ നടത്തുമെന്നും പാകിസ്ഥാൻ മുൻപോട്ട് വെച്ച മോഡലിൽ പറഞ്ഞിരുന്നു.

പക്ഷേ എഷ്യ കപ്പ് പൂർണമായും നൂട്രൽ വേദിയിൽ നടത്തണമെന്ന അഭിപ്രായമാണ് ബിസിസിഐ മുൻപോട്ട് വെച്ചത്. ഇപ്പോഴിതാ മറ്റു ക്രിക്കറ്റ് ബോർഡുകളും ബിസിസിഐയുടെ തീരുമാനത്തിനൊപ്പം ഉറച്ചുനിന്നിരിക്കുകയാണ്. ഐ പി എൽ ഫൈനലിനിടെ ഏഷ്യ കപ്പ് വേദി നിശ്ചയിക്കാൻ ഈ മൂന്ന് ക്രിക്കറ്റ് ബോർഡുകളെയും ബിസിസിഐ ക്ഷണിച്ചിരുന്നു. ബിസിസിഐയുടെ വിരട്ടൽ മൂലമാണ് മറ്റുള്ളവർ തീരുമാനം മാറ്റിയതെന്നാണ് ആരോപണമാണ് പാക് ആരാധകർ ഇപ്പോൾ ഉന്നയിക്കുന്നത്.

ഏഷ്യ കപ്പ് പൂർണമായും നൂട്രൽ വേദിയിലേക്ക് മാറ്റുവാനാണ് തീരുമാനമെങ്കിൽ പാകിസ്ഥാൻ ഏഷ്യ കപ്പിൽ നിന്നും പിന്മാറും.