ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ !! കാരണമിതാണ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഫൈനലിലെ എതിരാളികൾ കൂടിയായ ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

റാങ്കിങിൽ വാർഷിക അപ്ഡേറ്റ് നടന്നതോടെയാണ് പാറ്റ് കമ്മിൻസിനെയും കൂട്ടരെയും പിന്നിലാക്കികൊണ്ട് ഹിറ്റ്മാനും കൂട്ടരും ഒന്നാം സ്ഥാനത്തെത്തിയത്. അപ്ഡേറ്റിന് മുൻപ് 122 പോയിൻ്റാണ് ഓസ്ട്രേലിയക്ക് ഉണ്ടായിരുന്നത്. ഇന്ത്യയ്ക്കാകട്ടെ 119 പോയിൻ്റും. എന്നാൽ പുതിയ അപ്ഡേറ്റിൽ 2020 മേയ് മാസത്തിന് മുൻപുള്ള പരമ്പരകളിലെ ഫലങ്ങൾ ഒഴിവാക്കിയതോടെയാണ് ഇന്ത്യ 121 പോയിൻ്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓസ്ട്രേലിയയുടെർ പോയിൻ്റ് 116 ആയി കുറയുകയും ചെയ്തു. 114 പോയിൻ്റോടെ ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. സൗത്താഫ്രിക്ക, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചിലുള്ളത്.

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഏകദിന റാങ്കിങിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top