Skip to content

വീണ്ടും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്

ഏകദിന ക്രിക്കറ്റിൽ നിരാശപ്പെടുത്തുന്ന പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്.

മിച്ചൽ സ്റ്റാർക്ക് തന്നെയാണ് രണ്ടാം മത്സരത്തിലും സൂര്യകുമാർ യാദവിനെ പുറത്താക്കിയത്. സമാനമായ രീതിയിലായിരുന്നു ഇക്കുറിയും ഇന്ത്യൻ താരത്തിൻ്റെ പുറത്താകൽ. അവസാന 11 ഏകദിന ഇന്നിങ്സിൽ വെറും 123 റൺസ് നേടാൻ മാത്രമാണ് സൂര്യകുമാർ യാദവിന് സാധിച്ചിട്ടുള്ളത്. താരത്തിൻ്റെ ശരാശരിയാകട്ടെ പതിമൂന്നിലും താഴെയാണ്. ഏകദിന ക്രിക്കറ്റിൽ ഇതുവരെ 22 മത്സരങ്ങൾ കളിച്ച താരത്തിന് 25.47 ശരാശരിയിൽ 433 റൺസ് നേടാൻ മാത്രമാണ് സാധിച്ചിട്ടുള്ളത്.

മത്സരത്തിൽ ടോഡ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇരു ടീമുകളും എത്തിയിരിക്കുന്നത്.

ഇന്ത്യ ടീം : രോഹിത് ശർമ്മ(c), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ(wk), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

ഓസ്ട്രേലിയ ടീം : ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്(സി), മാർനസ് ലബുഷാഗ്നെ, അലക്സ് കാരി(പ), കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്, നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ