Skip to content

Indian Premier League

ഡുപ്ലെസിസും ധോണിയും തിളങ്ങി പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടി. മികച്ച തുടക്കമാണ് ഫാഫ് ഡുപ്ലെസിസും ഷെയ്ൻ വാട്സനും ചേർന്ന് ചെന്നൈയ്ക്ക് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ… Read More »ഡുപ്ലെസിസും ധോണിയും തിളങ്ങി പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ

വിജയിച്ചെങ്കിലും അക്കാര്യത്തിൽ കൊൽക്കത്ത മികവ് പുലർത്തണമെന്ന് ദിനേശ് കാർത്തിക്

തകർപ്പൻ വിജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്ത നേടിയത്. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 206 റൺസിന്റെ വിജയലക്ഷ്യം അഞ്ച് പന്തും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെയാണ് കൊൽക്കത്ത മറികടന്നത്. എന്നാൽ ഈ വിജയത്തിനിടയിലും വരും മത്സരങ്ങളിൽ ബൗളർമാർ കൂടുതൽ മികവ്… Read More »വിജയിച്ചെങ്കിലും അക്കാര്യത്തിൽ കൊൽക്കത്ത മികവ് പുലർത്തണമെന്ന് ദിനേശ് കാർത്തിക്

ഐ പി എൽ റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അഞ്ച് വിക്കറ്റിന് പരാജയപെട്ടെങ്കിലും മികച്ച പ്രകടനമായിരുന്നു ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. മത്സരത്തിൽ 49 പന്തിൽ 84 റൺസ് നേടിയ വിരാട് കോഹ്ലി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയെ മറികടന്ന് ഐ പി എല്ലിൽ… Read More »ഐ പി എൽ റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

വീണ്ടും റസ്സൽ മാജിക്ക് ; തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

റസ്സലിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിന്റെ മികവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. 13 പന്തിൽ ഒരു ഫോറും ഏഴ് സിക്സുമടക്കം 48 റൺസ് നേടിയ റസ്സലിന്റെ പ്രകടനത്തിന്റെ മികവിൽ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 19.1… Read More »വീണ്ടും റസ്സൽ മാജിക്ക് ; തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

കോഹ്ലി എബിഡി വെടിക്കെട്ട് പിന്നാലെ തകർത്തടിച്ച് സ്റ്റോയിനിസും ; ബാംഗ്ലൂരിന് മികച്ച സ്കോർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച സ്കോർ. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്‌സിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ 205 റൺസ് നേടി. മികച്ച തുടക്കമാണ് ബാംഗ്ലൂരിന്‌… Read More »കോഹ്ലി എബിഡി വെടിക്കെട്ട് പിന്നാലെ തകർത്തടിച്ച് സ്റ്റോയിനിസും ; ബാംഗ്ലൂരിന് മികച്ച സ്കോർ

ബെയർസ്റ്റോ മികവിൽ ഡൽഹിയെയും തകർത്ത് സൺറൈസേഴ്‌സിന്റെ കുതിപ്പ്

ഡൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഡൽഹി ഉയർത്തിയ 130 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. 28 പന്തിൽ 48 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെ… Read More »ബെയർസ്റ്റോ മികവിൽ ഡൽഹിയെയും തകർത്ത് സൺറൈസേഴ്‌സിന്റെ കുതിപ്പ്

മികവ് പുലർത്തി ബൗളർമാർ ; ഡൽഹിക്കെതിരെ സൺറൈസേഴ്‌സിന് 130 റൺസിന്റെ വിജയലക്ഷ്യം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 129 റൺസ് നേടാനെ ഡൽഹിയ്ക്ക് സാധിച്ചുള്ളൂ. 41 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് മാത്രമേ ഡൽഹി… Read More »മികവ് പുലർത്തി ബൗളർമാർ ; ഡൽഹിക്കെതിരെ സൺറൈസേഴ്‌സിന് 130 റൺസിന്റെ വിജയലക്ഷ്യം

മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

ഐ പി എല്ലിലെ മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാജസ്ഥാൻ റോയൽസ് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ജയ്പൂരിൽ നടന്ന മത്സരത്തിൽ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിമൂന്നാം ഓവറിലാണ് ജോസ് ബട്ട്ലറിനെ മങ്കാഡിങ് രീതിയിലൂടെ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ… Read More »മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

ധോണി പുറത്തായതിന് പുറകെ ചെന്നൈ ജേഴ്സി ഊരിമാറ്റി ആരാധകൻ ; വീഡിയോ കാണാം

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഈ സീസണിലും ക്യാപ്റ്റൻ എം സ് ധോണി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിക്കെതിരായ മത്സരത്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്ന ധോണി രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പുറത്താകാതെ 75 റൺസ് നേടി തകർത്തടിച്ചു. എന്നാൽ… Read More »ധോണി പുറത്തായതിന് പുറകെ ചെന്നൈ ജേഴ്സി ഊരിമാറ്റി ആരാധകൻ ; വീഡിയോ കാണാം

കഴിഞ്ഞ ഏഴ് മാസങ്ങൾ കഠിനമായിരുന്നു എന്താണ് ചെയ്യേണ്ടതെന്നും അറിയില്ലായിരുന്നു ; ഹർദിക് പാണ്ഡ്യ

കഴിഞ്ഞ ഏഴ് മാസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയമായിരുന്നുവെന്ന് മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. ആ സമയങ്ങളിൽ എന്ത് ചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് നേടിയശേഷം ഹർദിക് പാണ്ഡ്യ പറഞ്ഞു.… Read More »കഴിഞ്ഞ ഏഴ് മാസങ്ങൾ കഠിനമായിരുന്നു എന്താണ് ചെയ്യേണ്ടതെന്നും അറിയില്ലായിരുന്നു ; ഹർദിക് പാണ്ഡ്യ

മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി എം എസ് ധോണി

37 റൺസിനാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെട്ടത്. ഈ സീസണിലെ ചെന്നൈയുടെ ആദ്യ പരാജയം കൂടിയായിരുന്നു ഇത്. മത്സരത്തിന് പുറകെ ടീമിന്റെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ നായകൻ എം എസ് ധോണി. മികച്ച രീതിയിലാണ്… Read More »മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി എം എസ് ധോണി

ഐ പി എല്ലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ പതിനഞ്ചാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ 37 റൺസിന്റെ വിജയത്തോടെ ഐ പി എൽ ചരിത്രത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസ് നേടുന്ന… Read More »ഐ പി എല്ലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

വീണ്ടും മുംബൈയ്ക്ക് മുൻപിൽ പത്തിമടക്കി ചെന്നൈ ; മുംബൈ നേടിയത് 37 റൺസിന്റെ തകർപ്പൻ വിജയം

ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആദ്യ പരാജയമേറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 37 റൺസിനാണ് ചെന്നൈ പരാജയപെട്ടത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ്… Read More »വീണ്ടും മുംബൈയ്ക്ക് മുൻപിൽ പത്തിമടക്കി ചെന്നൈ ; മുംബൈ നേടിയത് 37 റൺസിന്റെ തകർപ്പൻ വിജയം

അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് 170 റൺസ് നേടി. അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യയും പൊള്ളാർഡും തകർത്തടിച്ചതോടെയാണ് പൊരുതാവുന്ന സ്കോറിൽ മുംബൈ… Read More »അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം ഐ പി എല്ലിലെ എൽ ക്ലാസിക്കോ

മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം ഇന്ത്യൻ പ്രീമിയർ ലീഗിലെ എൽ ക്ലാസിക്കോയാണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐ പി എൽ ഇന്ത്യയിൽ ഉത്സവമായെന്നും ഭ്രാന്തമായി ആഘോഷിക്കാൻ തുടങ്ങിയെന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സംസ്ക്കാരം ഇന്ത്യയിലും എത്തിതുടങ്ങിയെന്നും… Read More »മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം ഐ പി എല്ലിലെ എൽ ക്ലാസിക്കോ

ബട്ട്ലർ തിളങ്ങി പിന്തുണ നൽകി സ്മിത്തും ട്രിപാട്ടിയും ; രാജസ്ഥാൻ റോയൽസിന് ആദ്യ വിജയം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 159 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ തുടക്കമാണ് രഹാനെയും ബട്ട്ലറും ചേർന്ന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 60 റൺസ്… Read More »ബട്ട്ലർ തിളങ്ങി പിന്തുണ നൽകി സ്മിത്തും ട്രിപാട്ടിയും ; രാജസ്ഥാൻ റോയൽസിന് ആദ്യ വിജയം

തകർപ്പൻ പ്രകടനവുമായി പാർത്ഥിവ് പട്ടേലും സ്റ്റോയിനിസും ; തുടക്കത്തിലേ തകർച്ചയിലും പൊരുതാവുന്ന സ്കോറിൽ ബാംഗ്ലൂർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‌ ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 158 റൺസ് ബാംഗ്ലൂർ നേടി. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഡിവില്ലിയേഴ്‌സിനും തിളങ്ങാൻ സാധിച്ചില്ലെങ്കിലും അവസരത്തിനൊത്തുയർന്ന പാർഥിവ് പട്ടേലും ആദ്യ… Read More »തകർപ്പൻ പ്രകടനവുമായി പാർത്ഥിവ് പട്ടേലും സ്റ്റോയിനിസും ; തുടക്കത്തിലേ തകർച്ചയിലും പൊരുതാവുന്ന സ്കോറിൽ ബാംഗ്ലൂർ

നീണ്ട ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും നേർക്കുനേർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപെട്ട ഇരുടീമുകളും പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. 2017 ഒക്ടോബറിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിനത്തിലാണ് ഇതിനുമുൻപ് സ്റ്റീവ് സ്മിത്തും വിരാട്… Read More »നീണ്ട ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും നേർക്കുനേർ

എട്ട് റൺസ് എടുക്കുന്നതിനിടെ നഷ്ട്ടമായത് 7 വിക്കറ്റുകൾ ; നാണക്കേടിൽ ഡൽഹി ക്യാപിറ്റൽസ്

ഒരു ഘട്ടത്തിൽ 144 റൺസിന് മൂന്ന് വിക്കറ്റ് എന്ന ശക്തമായ നിലയിൽ നിന്ന ശേഷമായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 167 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 152 റൺസിന് ഓൾ ഔട്ടായത്. അവസാന 17 പന്തിൽ എട്ട് റൺസ് മാത്രം… Read More »എട്ട് റൺസ് എടുക്കുന്നതിനിടെ നഷ്ട്ടമായത് 7 വിക്കറ്റുകൾ ; നാണക്കേടിൽ ഡൽഹി ക്യാപിറ്റൽസ്

ഐ പി എൽ 2019 ; സീസണിലെ ആദ്യ ഹാട്രിക് സാം കറന്റെ പേരിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ ഹാട്രിക് കിങ്‌സ് ഇലവൻ പഞ്ചാബ് ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറന്റെ പേരിൽ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ഹാട്രിക് സാം കറൻ സ്വന്തമാക്കിയത്. പതിനേഴാം ഓവറിലെ അവസാന പന്തിൽ ഹർഷാൽ പട്ടേലിനെ പുറത്താക്കിയ ശേഷം… Read More »ഐ പി എൽ 2019 ; സീസണിലെ ആദ്യ ഹാട്രിക് സാം കറന്റെ പേരിൽ

അവിശ്വസനീയ തിരിച്ചുവരവുമായി പഞ്ചാബ് ; ഡൽഹിക്കെതിരെ തകർപ്പൻ വിജയം

അവിശ്വസനീയ തിരിച്ചുവരവിലൂടെ ഡൽഹിക്കെതിരെ 14 റൺസിന്റെ തകർപ്പൻ വിജയവുമായി കിങ്‌സ് ഇലവൻ പഞ്ചാബ്. 167 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ സാം കറന്റെ ഹാട്രിക് പഞ്ചാബ് മികവിൽ 19.2 ഓവറിൽ 152 റൺസിന് ഓൾ ഔട്ടാക്കി. 144 ന് 3 എന്ന… Read More »അവിശ്വസനീയ തിരിച്ചുവരവുമായി പഞ്ചാബ് ; ഡൽഹിക്കെതിരെ തകർപ്പൻ വിജയം

ഡേവിഡ് മില്ലർ മികവിൽ ഡൽഹിക്കെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിൽ

ഐ പി എൽ പന്ത്രണ്ടാം സീസണിലെ പതിമൂന്നാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് പഞ്ചാബ് നേടി. ക്രിസ് ഗെയ്ലിന്റെ അഭാവത്തിലിറങ്ങിയ പഞ്ചാബിന് വേണ്ടി സാം കറൺ… Read More »ഡേവിഡ് മില്ലർ മികവിൽ ഡൽഹിക്കെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിൽ

ഇനിയും മത്സരങ്ങൾ പരാജയപെട്ടാൽ തിരിച്ചുവരവ് കഠിനമാകും ; ബെൻ സ്റ്റോക്‌സ്

ഇനിയും മറ്റൊരു പരാജയം കൂടെ രാജസ്ഥാൻ റോയൽസിന് താങ്ങാൻ സാധിക്കില്ലെന്ന് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് . കഴിഞ്ഞുപോയ മത്സരങ്ങളെ പറ്റി ഇനി ചിന്തിക്കുന്നില്ലെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധയെന്നും ഒരുപക്ഷേ ഇനിയും തുടർച്ചയായി മത്സരങ്ങൾ പരാജയപെട്ടാൽ ഒരു തിരിച്ചുവരവിന് രാജസ്ഥാൻ… Read More »ഇനിയും മത്സരങ്ങൾ പരാജയപെട്ടാൽ തിരിച്ചുവരവ് കഠിനമാകും ; ബെൻ സ്റ്റോക്‌സ്

സാക്ഷാൽ ക്രിസ് ഗെയ്‌ലിന് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി സുരേഷ് റെയ്‌ന

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചരിത്രറെക്കോർഡുകൾ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ . മത്സരത്തിൽ 32 പന്തിൽ 36 റൺസ് നേടിയ സുരേഷ് റെയ്‌ന ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 6000 റൺസ് പൂർത്തിയാക്കി. ഇതോടെ ഒരു രാജ്യത്ത് ട്വന്റി20 ക്രിക്കറ്റിൽ… Read More »സാക്ഷാൽ ക്രിസ് ഗെയ്‌ലിന് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി സുരേഷ് റെയ്‌ന

ഐ പി എല്ലിൽ 2000 റൺസ് പൂർത്തിയാക്കി സഞ്ജു സാംസൺ ; തകർത്തത് വിരാട് കോഹ്ലിയുടെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2000 റൺസ് പൂർത്തിയാക്കി രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഐ പി എല്ലിൽ 2000 റൺസ് നേടുന്ന മുപ്പതാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു. ഏറ്റവും വേഗത്തിൽ ഈ… Read More »ഐ പി എല്ലിൽ 2000 റൺസ് പൂർത്തിയാക്കി സഞ്ജു സാംസൺ ; തകർത്തത് വിരാട് കോഹ്ലിയുടെ റെക്കോർഡ്

ഇരുപതാം ഓവറിൽ മാത്രം ഇതുവരെ അടിച്ചുകൂട്ടിയത് 503 റൺസ് ; ഇത് ധോണി മാജിക്ക്

എം എസ് ധോണിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് റൺസിന്റെ എട്ട് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടിയത്. ഒരു ഘട്ടത്തിൽ 27/3 എന്ന നിലയിൽ തകർന്ന ടീമിനെ 46 പന്തിൽ പുറത്താകാതെ 75 റൺസ്… Read More »ഇരുപതാം ഓവറിൽ മാത്രം ഇതുവരെ അടിച്ചുകൂട്ടിയത് 503 റൺസ് ; ഇത് ധോണി മാജിക്ക്

തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയവുമായി ചെന്നൈ ; രാജസ്ഥാന് മൂന്നാം തോൽവി

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് എട്ട് റൺസിന്റെ ആവേശകാരമായ വിജയം. ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടാനെ സാധിച്ചുള്ളൂ .… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയവുമായി ചെന്നൈ ; രാജസ്ഥാന് മൂന്നാം തോൽവി

ഫിഫ്റ്റിയുമായി ധോണി ; ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പൊരുതാവുന്ന സ്കോറിൽ. എം എസ് ധോണിയുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 175 റൺസ് നേടി. ഒരു ഘട്ടത്തിൽ 27 റൺസ് എടുക്കുന്നതിനിടെ… Read More »ഫിഫ്റ്റിയുമായി ധോണി ; ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്കോർ

ബാറ്റ്‌സ്മാന്മാരും രക്ഷിച്ചില്ല ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് വമ്പൻ വിജയം

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ 118 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ്  ഹൈദരാബാദ്. സൺറൈസേഴ്‌സ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 19.5 ഓവറിൽ 113 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി… Read More »ബാറ്റ്‌സ്മാന്മാരും രക്ഷിച്ചില്ല ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് വമ്പൻ വിജയം

ഐ പി എല്ലിൽ ഇതാദ്യം ; ചരിത്രറെക്കോർഡ് സ്വന്തമാക്കി വാർണർ ബെയർസ്റ്റോ കൂട്ടുകെട്ട്

തകർപ്പൻ സെഞ്ചുറിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും നേടിയത്. ഡേവിഡ് വാർണർ 55 പന്തിൽ നിന്നും സെഞ്ചുറി നേടിയപ്പോൾ 52 പന്തിൽ നിന്നാണ് ജോണി ബെയർസ്റ്റോ തന്റെ ആദ്യ ഐ പി എൽ… Read More »ഐ പി എല്ലിൽ ഇതാദ്യം ; ചരിത്രറെക്കോർഡ് സ്വന്തമാക്കി വാർണർ ബെയർസ്റ്റോ കൂട്ടുകെട്ട്