Skip to content

തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയവുമായി ചെന്നൈ ; രാജസ്ഥാന് മൂന്നാം തോൽവി

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് എട്ട് റൺസിന്റെ ആവേശകാരമായ വിജയം. ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടാനെ സാധിച്ചുള്ളൂ . 24 പന്തിൽ 39 റൺസ് നേടിയ രാഹുൽ ട്രിപാട്ടിയും 26 പന്തിൽ 46 റൺസ് നേടിയ ബെൻ സ്റ്റോക്‌സും 11 പന്തിൽ 24 റൺസ് നേടിയ ജോഫ്രാ ആർച്ചറും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ദീപക് ചഹാർ, ഷാർഡുൽ താക്കൂർ, ഇമ്രാൻ താഹിർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ ഒന്നാം സ്ഥാനത്തെത്തി.