Skip to content

ബെയർസ്റ്റോ മികവിൽ ഡൽഹിയെയും തകർത്ത് സൺറൈസേഴ്‌സിന്റെ കുതിപ്പ്

ഡൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഡൽഹി ഉയർത്തിയ 130 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. 28 പന്തിൽ 48 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങാണ് സൺറൈസേഴ്‌സിന്റെ വിജയം എളുപ്പമാക്കിയത്. മൊഹമ്മദ് നബി ഒമ്പത് പന്തിൽ പുറത്താകാതെ 17 റൺസ് നേടി.

ഡൽഹിയ്ക്ക് വേണ്ടി സന്ദീപ് ലാമിച്ചൻ, അക്ഷർ പട്ടേൽ, കഗിസോ റബാഡ, രാഹുൽ തിവാട്ടിയ, ഇഷാന്ത് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. വിജയത്തോടെ പോയിന്റ് ടേബിളിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ മറികടന്ന് സൺറൈസേഴ്‌സ് ഒന്നാം സ്ഥാനത്തെത്തി .