Skip to content

ധോണി പുറത്തായതിന് പുറകെ ചെന്നൈ ജേഴ്സി ഊരിമാറ്റി ആരാധകൻ ; വീഡിയോ കാണാം

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഈ സീസണിലും ക്യാപ്റ്റൻ എം സ് ധോണി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിക്കെതിരായ മത്സരത്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്ന ധോണി രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പുറത്താകാതെ 75 റൺസ് നേടി തകർത്തടിച്ചു. എന്നാൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ തിളങ്ങാൻ ധോണിയ്ക്ക് സാധിച്ചില്ല. 171 വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി 21 പന്തിൽ 12 റൺസ് നേടുന്നതിനിടെ ധോണി പുറത്തായി.

മത്സരത്തിൽ ധോണി പുറത്തായതിന് പുറകെ ചെന്നൈ ജേഴ്സി ഊരിമാറ്റുന്ന ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ചെന്നൈയുടെ ജേഴ്സിയ്ക്കുള്ളിൽ മുംബൈ ഇന്ത്യൻസിന്റെ ജേഴ്‌സിയാണ് ആരാധകൻ ധരിച്ചിരുന്നത്.

വീഡിയോ ;

https://twitter.com/merin_kumar/status/1113704814985134081?s=19