Skip to content

മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി എം എസ് ധോണി

37 റൺസിനാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെട്ടത്. ഈ സീസണിലെ ചെന്നൈയുടെ ആദ്യ പരാജയം കൂടിയായിരുന്നു ഇത്. മത്സരത്തിന് പുറകെ ടീമിന്റെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ നായകൻ എം എസ് ധോണി. മികച്ച രീതിയിലാണ് തങ്ങൾ തുടങ്ങിയതെന്നും പത്തോ പന്ത്രണ്ടോ ഓവർ വരെ എല്ലാം ശരിയായി തന്നെ നടന്നുവെന്നും എന്നാൽ തുടർന്ന് ചില ക്യാച്ചുകൾ വിട്ടുകളഞ്ഞതും ഫീൽഡിങിലെ മോശം പ്രകടനവും ടീമിന് തിരിച്ചടിയായെന്നും ഡെത്ത് ഓവറുകളിൽ ബൗളിങ് വളരെ മോശമായിരുന്നവെന്നും മികച്ച ഫാസ്റ്റ് ബൗളർമാർ ഇല്ലാത്തത് തിരിച്ചടിയായെന്നും എം എസ് ധോണി പറഞ്ഞു.

അവസാന ഓവറുകളിൽ എട്ട് പന്തിൽ നിന്നും 25 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് മത്സരം മുംബൈയുടെ കൈപടിയിലാക്കിയത്. പൊള്ളാർഡ് ഏഴ് പന്തിൽ 17 റൺസ് നേടി മികച്ച പിന്തുണ നൽകി. അവസാന ഓവറിൽ മാത്രം 29 റൺസാണ് മുംബൈ നേടിയത്.

എതിർ ടീമിലെ കളിക്കാർക്കെതിരെ വ്യക്തമായ പദ്ധതികളോടെടെയാണ് ടീം ഇറങ്ങിയതെന്നും ബൗണ്ടറി നേടുന്നത് തടയുക എന്നതായിരുന്നു പ്രധാന തന്ത്രമെന്നും ധോണി വ്യക്തമാക്കി.