Skip to content

ഐ പി എല്ലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ പതിനഞ്ചാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ 37 റൺസിന്റെ വിജയത്തോടെ ഐ പി എൽ ചരിത്രത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസ് നേടുന്ന പതിനഞ്ചാമത്തെ വിജയം കൂടിയാണിത്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് നേടാനെ സാധിച്ചുള്ളൂ. ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവാണ് മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിച്ചത്. എട്ട് പന്തിൽ നിന്നും 25 റൺസ് നേടി ടീമിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ച ഹർദിക് പാണ്ഡ്യ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മലിംഗ നാലോവറിൽ 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജേസൺ ബെഹ്റൻഡോർഫ്‌ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.