Skip to content

കോഹ്ലി എബിഡി വെടിക്കെട്ട് പിന്നാലെ തകർത്തടിച്ച് സ്റ്റോയിനിസും ; ബാംഗ്ലൂരിന് മികച്ച സ്കോർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച സ്കോർ. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്‌സിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ 205 റൺസ് നേടി. മികച്ച തുടക്കമാണ് ബാംഗ്ലൂരിന്‌ ലഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ കോഹ്ലിയും പാർഥിവ് പട്ടേലും ചേർന്ന് 64 റൺസ് നേടി. 25 റൺസ് നേടിയ പാർഥിവ് പട്ടേൽ മടങ്ങിയ ശേഷം ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സിനൊപ്പം ചേർന്ന് 104 റൺസ് രണ്ടാം വിക്കറ്റിൽ കോഹ്ലി കൂട്ടിച്ചേർത്തു. കോഹ്ലി 49 പന്തിൽ 84 റൺസ് നേടി പുറത്തായപ്പോൾ ഡിവില്ലിയേഴ്‌സ് 32 പന്തിൽ 63 റൺസ് നേടി. 13 പന്തിൽ പുറത്താകാതെ 28 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ബാംഗ്ളൂർ സ്കോർ 200 കടത്തിയത്.

സുനിൽ നരെയ്ൻ, കുൽദീപ് യാദവ്, നിതീഷ് റാണ എന്നിവരാണ് കൊൽക്കത്തയ്ക്ക് വേണ്ടി വിക്കറ്റുകൾ നേടിയത്.