Skip to content

ഡേവിഡ് മില്ലർ മികവിൽ ഡൽഹിക്കെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിൽ

ഐ പി എൽ പന്ത്രണ്ടാം സീസണിലെ പതിമൂന്നാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് പഞ്ചാബ് നേടി. ക്രിസ് ഗെയ്ലിന്റെ അഭാവത്തിലിറങ്ങിയ പഞ്ചാബിന് വേണ്ടി സാം കറൺ 10 പന്തിൽ 20 ഉം സർഫറാസ്‌ ഖാൻ 29 പന്തിൽ 39 ഉം ഡേവിഡ് മില്ലർ 30 പന്തിൽ 43 ഉം റൺസ് നേടി പുറത്തായി. 21 പന്തിൽ 29 റൺസ് നേടി പുറത്താകാതെ നിന്ന മന്ദീപ് സിങാണ് പഞ്ചാബ് സ്കോർ 150 കടത്തിയത്.

നാലോവറിൽ 30 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസും 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡയും 27 റൺസ് മാത്രം നാലോവറിൽ വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ലാമിച്ചനുമാണ് ഡൽഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.