Skip to content

ഡബിൾ വിക്കറ്റ്, ടോസ് ട്വിറ്റർ പോളിലൂടെ ; വിഡ്ഢി ദിനത്തിൽ ആരാധകരെ ഫൂളാക്കി ഐസിസി

ലോകവിഡ്ഢിദിനത്തിൽ ക്രിക്കറ്റ് ആരാധകർക്ക് പണിനൽകി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഭാവിയിൽ ക്രിക്കറ്റിൽ വരുത്തുന്ന മാറ്റങ്ങൾ പങ്കുവെച്ചാണ് ഏപ്രിൽ ഫൂൾസ് ഡേ ഐസിസിയും ആഘോഷിച്ചത് . കുറെ ആരാധകർക്ക് കാര്യം പിടികിട്ടിയെങ്കിലും ചിലർ ഐസിസിയുടെ ട്രാപ്പിൽ വീഴുകയും ചെയ്തു.

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കാരുടെ ജേഴ്സിയിൽ നമ്പറിനൊപ്പം തന്നെ അവരുടെ ഇൻസ്റ്റഗ്രാം യൂസർനെയിം ഉൾപ്പെടുത്തുമെന്ന പോസ്റ്റോടെയാണ് പ്രാങ്കിന് ഐസിസി തുടക്കമിട്ടത്. തുടർന്ന് ടോസിന് പകരം  ഭാവിയിൽ ട്വിറ്റർ പോളിങ്ങിലൂടെ ആരാദ്യം ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും  35 ഡിഗ്രിയിൽ കൂടുതൽ ചൂടിൽ കളിക്കുമ്പോൾ കളിക്കാർക്ക് ഷോർട്ട്സ് ധരിച്ച് കളിക്കാമെന്നും പോസ്റ്റുകളിലൂടെ പങ്കുവെച്ചു.

ഒരു ബാറ്റ്‌സ്മാനെ ക്യാച്ച് ഔട്ടിലൂടെ പുറത്താക്കി സഹബാറ്റ്‌സ്മാനെ റണ്ണൗട്ടിലൂടെ പുറത്താക്കാൻ ഡബിൾ വിക്കറ്റ് കൊണ്ടുവരുമെന്നുള്ള പോസ്റ്റാണ് അതിൽ കൂടുതൽ ശ്രദ്ധ നേടിയത് !! എന്തായാലും കുറച്ചധികം ആരാധകരെ2 ഫൂളാക്കാൻ ഐസിസിയ്ക്ക് സാധിച്ചുവെന്ന് വേണം പറയാൻ.