Skip to content

ഇനിയും മത്സരങ്ങൾ പരാജയപെട്ടാൽ തിരിച്ചുവരവ് കഠിനമാകും ; ബെൻ സ്റ്റോക്‌സ്

ഇനിയും മറ്റൊരു പരാജയം കൂടെ രാജസ്ഥാൻ റോയൽസിന് താങ്ങാൻ സാധിക്കില്ലെന്ന് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് . കഴിഞ്ഞുപോയ മത്സരങ്ങളെ പറ്റി ഇനി ചിന്തിക്കുന്നില്ലെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധയെന്നും ഒരുപക്ഷേ ഇനിയും തുടർച്ചയായി മത്സരങ്ങൾ പരാജയപെട്ടാൽ ഒരു തിരിച്ചുവരവിന് രാജസ്ഥാൻ റോയൽസിന് സാധിക്കില്ലെന്നും ബെൻ സ്റ്റോക്‌സ് വ്യക്തമാക്കി. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപെട്ട് നിലവിൽ ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ . മൂന്നിൽ രണ്ട് മത്സരങ്ങളിലും കയ്യെത്തും ദൂരത്താണ് രാജസ്ഥാൻ വിജയം കൈവിട്ടത്.

ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും ഇത്തരം ഇന്നിങ്‌സുകൾ കാഴ്ച്ചവെയ്ക്കാൻ ലോകത്തിലെ മികച്ച താരങ്ങൾക്ക് മാത്രമേ സാധിക്കുവെന്നും അത് രാത്രി ധോണി കാണിച്ചുതന്നുവെന്നും ബെൻ സ്റ്റോക്‌സ് കൂട്ടിച്ചേർത്തു.