Skip to content

അവിശ്വസനീയ തിരിച്ചുവരവുമായി പഞ്ചാബ് ; ഡൽഹിക്കെതിരെ തകർപ്പൻ വിജയം

അവിശ്വസനീയ തിരിച്ചുവരവിലൂടെ ഡൽഹിക്കെതിരെ 14 റൺസിന്റെ തകർപ്പൻ വിജയവുമായി കിങ്‌സ് ഇലവൻ പഞ്ചാബ്. 167 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ സാം കറന്റെ ഹാട്രിക് പഞ്ചാബ് മികവിൽ 19.2 ഓവറിൽ 152 റൺസിന് ഓൾ ഔട്ടാക്കി. 144 ന് 3 എന്ന ശക്തമായ നിലയിൽ നിന്നാണ് ഡൽഹി തകർന്നടിഞ്ഞത്. 26 പന്തിൽ 39 റൺസ് നേടിയ റിഷാബ് പന്ത് മടങ്ങിയതോടെയാണ് ഡൽഹിയുടെ തകർച്ച ആരംഭിച്ചത്. പന്തിന്റെയടക്കം ഏഴ് വിക്കറ്റുകളാണ് എട്ട് റൺസ് എടുക്കുന്നതിനിടെ ഡൽഹിയ്ക്ക് നഷ്ട്ടമായത്. ഡൽഹിയ്ക്ക് വേണ്ടി ധവാൻ 30 ഉം ശ്രേയസ് അയ്യർ 22 പന്തിൽ 28 ഉം കോളിൻ ഇൻഗ്രാം 29 പന്തിൽ 38 ഉം റൺസ് നേടി പുറത്തായി.

2.2 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ഹാട്രിക് അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഡൽഹിയെ തകർത്തത്. മൊഹമ്മദ് ഷാമിയും ക്യാപ്റ്റൻ അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി. ഹർഡസ് വിൽജോയൻ ഒരു വിക്കറ്റ് നേടി.