Skip to content

ഐ പി എൽ 2019 ; സീസണിലെ ആദ്യ ഹാട്രിക് സാം കറന്റെ പേരിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ ഹാട്രിക് കിങ്‌സ് ഇലവൻ പഞ്ചാബ് ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറന്റെ പേരിൽ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ഹാട്രിക് സാം കറൻ സ്വന്തമാക്കിയത്. പതിനേഴാം ഓവറിലെ അവസാന പന്തിൽ ഹർഷാൽ പട്ടേലിനെ പുറത്താക്കിയ ശേഷം അവസാന ഓവറിലെ ആദ്യ പന്തിൽ കഗിസോ റബാഡയെയും, രണ്ടാം പന്തിൽ സന്ദീപ് ലാമിച്ചനെയും പുറത്താക്കിയാണ് സീസണിലെ ആദ്യ ഹാട്രിക് താരം സ്വന്തം പേരിലാക്കിയത്. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ഹാട്രിക് നേടുന്നത് . യുവരാജ് സിങും അക്ഷർ പട്ടേലുമാണ് ഇതിനുമുൻപ് പഞ്ചാബിനായി ഹാട്രിക് നേടിയവർ .

മത്സരത്തിൽ 2.2 ഓവർ മാത്രം എറിഞ്ഞ സാം കറൺ നാല് വിക്കറ്റുകളും നേടി. മത്സരത്തിൽ 14 റൺസിനാണ് പഞ്ചാബ് വിജയം നേടിയത്. സാം കറൺ തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്.