Skip to content

എട്ട് റൺസ് എടുക്കുന്നതിനിടെ നഷ്ട്ടമായത് 7 വിക്കറ്റുകൾ ; നാണക്കേടിൽ ഡൽഹി ക്യാപിറ്റൽസ്

ഒരു ഘട്ടത്തിൽ 144 റൺസിന് മൂന്ന് വിക്കറ്റ് എന്ന ശക്തമായ നിലയിൽ നിന്ന ശേഷമായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 167 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 152 റൺസിന് ഓൾ ഔട്ടായത്. അവസാന 17 പന്തിൽ എട്ട് റൺസ് മാത്രം നേടിയ ഡൽഹിയ്ക്ക് ഏഴ് വിക്കറ്റുകളാണ് ഇതിനിടയിൽ നഷ്ട്ടമായത്. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് 10 ൽ കുറവ് റൺസ് എടുന്നതിനിടെ ഒരു ടീമിന് ഏഴ് വിക്കറ്റുകളും നഷ്ട്ടമാകുന്നത്.

ഇതിനമുൻപ് 2009 ൽ ഡർബനിൽ ഡൽഹിക്കെതിരെ 149 ന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ നിന്നും 161 റൺസിന് ഓൾ ഔട്ടായ ഡെക്കാൻ ചാർജേർസിന്റെ പേരിലായിരുന്നു ഈ മോശം റെക്കോർഡ് . അവസാന 12 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് അവർക്ക് നഷ്ട്ടമായത്.