Skip to content

ഫിഫ്റ്റിയുമായി ധോണി ; ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പൊരുതാവുന്ന സ്കോറിൽ. എം എസ് ധോണിയുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 175 റൺസ് നേടി. ഒരു ഘട്ടത്തിൽ 27 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളും ചെന്നൈയ്ക്ക് നഷ്ട്ടമായിരുന്നു. തുടർന്ന് നാലാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്ത് ധോണിയും റെയ്നയും ചേർന്നാണ് ചെന്നൈയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. സുരേഷ് റെയ്‌ന 32 പന്തിൽ 36 റൺസ് നേടി പുറത്തായപ്പോൾ എം എസ് ധോണി 46 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 75 റൺസ് നേടി പുറത്താകാതെ നിന്നു. 16 പന്തിൽ 27 റൺസ് നേടിയ ഡ്വെയ്ൻ ബ്രാവോ മികച്ച പിന്തുണ നൽകി.

നാലോവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്രാ ആർച്ചറാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.